ചലനമറ്റ കാല്‍പാദവുമായി സൈക്കിളില്‍ ലഡാക്കില്‍; മുഹമ്മദ്‌ അറഫിന് സൈക്ലിങ്ങിൽ ലോക റെക്കോർഡ്

ശാരീരിക വെല്ലുവിളികളെ അതിജീവിച്ച് സൈക്കിളില്‍ ലഡാക്കിലെത്തി റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് മുത്തു എന്ന് വിളിക്കപ്പെടുന്ന തൃശൂർ വടക്കാഞ്ചേരി സ്വദേശിയായ മുപ്പത്തിയഞ്ചുകാരന്‍ മുഹമ്മദ് അഷ്റഫ്.

തുന്നിച്ചേര്‍ത്ത ചലനമറ്റ കാല്‍പാദവുമായി സൈക്കിളില്‍ ലഡാക്ക് പോയി വന്നെന്ന് മാത്രമല്ല ലോകത്തിലെ തന്നെ വാഹനം ഓടിക്കാന്‍ സാധിക്കുന്ന രണ്ടാമത്തെ ഉയരമേറിയ ഇടമായ കേലാ ടോപ്പും കീഴടക്കിയിരിക്കിയിരിക്കുകയാണ് ഈ ചെറുപ്പക്കാരന്‍.

തൃശ്ശൂർ നിന്നും 4 വർഷം മുമ്പുണ്ടായ ആക്‌സിഡന്റിൽ എന്നന്നേക്കുമായി ചലന ശേഷി നഷ്ടപെട്ട വലത്തേ കാലുമായി ലഡാക്ക് വരെ സൈക്കിൾ ചവിട്ടി പോയിട്ടാണ് അദ്ദേഹം നേട്ടങ്ങള്‍ സ്വന്തമാക്കിയത്.

ശാരീരിക പരിമിതികളെ അതിജീവിച്ച് ഇവിടെ എത്തുന്ന ആദ്യത്തെ സൈക്ലിസ്റ്റ് കൂടിയാണ് ഈ യുവാവ്. യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിന്റെ ലോക റെക്കോർഡിനാണ് മുഹമ്മദ്‌ അഷറഫ് അർഹനായത്.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മോട്ടോർബിൾ റോഡ് ആയ umingla pass സൈക്കിൾ ചവിട്ടി കീഴടക്കിയ ലോകത്തിലെ ആദ്യത്തെ ഫിസിക്കലി ചലഞ്ചഡ് ആയ സൈക്ലിസ്റ്റ് ആണ് മുഹമ്മദ് അഷ്റഫ്.

തന്നെയുമല്ല ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മോട്ടോർബിൾ റോഡുകളിൽ രണ്ടാം സ്ഥാനക്കാരനും, ലോകത്തിലെ അപകടം നിറഞ്ഞ പാതകളിൽ ഒന്നുമായ കേലാ ടോപ് സൈക്കിൾ ചവിട്ടി കീഴടക്കിയ ലോകത്തിലെ ആദ്യത്തെ സൈക്ലിസ്റ്റ് എന്നീ രണ്ടു ലോക റെക്കോർഡുകളാണ് അഷ്‌റഫ്‌ തന്റെ പേരിൽ സ്വന്തമാക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News