കൊവിഡ് മരണം; ധനസഹായ വിതരണം ആരംഭിച്ചു

കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ അടുത്ത ബന്ധുവിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം റിലീസ് വെബ്‌സൈറ്റിലൂടെ അപേക്ഷിച്ചവര്‍ക്ക് നല്‍കി തുടങ്ങിയതായി റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ അറിയിച്ചു. www.relief.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷ സ്വീകരിച്ചത്.

മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 50,000 രൂപയാണ് ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറുന്നത്. സമര്‍പ്പിച്ച അപേക്ഷയുടെ തത്സ്ഥിതി പരിശോധിക്കാനുള്ള സംവിധാനവും വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here