സംസ്ഥാനത്തെ വിവിധ മെട്രോ റെയിൽ പദ്ധതികൾക്ക് കേരള സർക്കാർ അനുമതി തേടിയിട്ടുണ്ട്; സഭയിൽ കേന്ദ്ര സർക്കാർ

സംസ്ഥാനത്തെ വിവിധ മെട്രോ റെയിൽ പദ്ധതികൾക്ക് കേരള സർക്കാർ അനുമതി തേടിയിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ. ജോൺ ബ്രിട്ടാസ് എംപി രാജ്യ സഭയിൽ ഉന്നയിച്ച ചോദ്യത്തിനാണ് കേന്ദ്ര സർക്കാരിൻ്റെ മറുപടി. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിൻ്റെ നിർമാണം, കോഴിക്കോട് തിരുവനന്തപുരം എന്നിവിടങ്ങളിലെ ലൈറ്റ് മെട്രോ പദ്ധതികൾ എന്നിവയ്ക്ക് വേണ്ടിയാണ് കേരളം കേന്ദ്രത്തെ സമീപിച്ചിരിക്കുന്നത്.

മെട്രോ പദ്ധതികൾ ചിലവേറിയത് ആയതിനാൽ മന്ത്രി സഭാ യോഗത്തിൻ്റെ തീരുമാനം കൂടി വിഷയത്തിൽ ലഭിക്കേണ്ടതുണ്ടെന്നും നഗര വികസന വകുപ്പ് സഹമന്ത്രി കൗശൽ കിഷോർ നൽകിയ മറുപടിയിൽ പറയുന്നു. കേന്ദ്രത്തിൻ്റെ അനുമതി തേടിയ മൂന്ന് പദ്ധതികളും വിശകലനം ചെയ്തു കൊണ്ടിരിക്കുകയാണ് എന്നും കൗശൽ കിഷോർ നൽകിയ മറുപടിയിൽ വ്യക്തമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News