കൊല്ലം ആര്യങ്കാവ് മേഖലയിൽ കനത്ത മഴ

ഒട്ടേറെ വീടുകളിലും സർക്കാർ ഓഫിസുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. ആര്യങ്കാവ്, ഇടപ്പാളയം , കരിമ്പിൻ തോട്ടം മേഖലകളിലാണ് വെള്ളം കയറിയത്.

ഇടുക്കി ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ നാളെ (7) രാവിലെ 6 മണി മുതൽ ഡാമിന്റെ ഒരു ഷട്ടർ (03) 40 cm മുതൽ 150 cm വരെ ഉയർത്തി 40 മുതൽ 150 ക്യൂമെക്സ് വരെ നിയന്ത്രിത അളവിൽ ജലം പുറത്തേക്ക് ഒഴുക്കി വിടും.

ചെറുതോണി ഡാമിന്റെ താഴെ പ്രാദേശത്തുള്ളവരും പെരിയാറിന്റെ ഇരുകരകളിലുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

അതേസമയം ഇടുക്കി അണക്കെട്ടിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 2401 അടിയായതോടെയാണ് ജില്ലാ ഭരണകൂടം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.പെരിയാർ തീരത്തുള്ളവർക്ക് ജില്ലാ കളക്ടർ ജാഗ്രതാ നിർദേശം നൽകി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News