മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയരുന്നു

രാത്രിയില്‍ തമിഴ്‌നാട് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലം തുറന്നുവിട്ടതോടെ വള്ളക്കടവിലെ മിക്ക വീടുകളിലും വെള്ളം കയറി. അണക്കെട്ടില്‍ നിന്നും സെക്കന്റില്‍ 12,654 ഘന അടി വെള്ളമാണ് പുരത്തുപോകുന്നത്.

രാത്രി ഒമ്പത് മണിയോടെയാണ് വെള്ളം തുറന്നു വിട്ടത്. നദിയില്‍ ജലനിരപ്പ് ഉയര്‍ന്നാല്‍ വള്ളക്കടവ് പാലം മുങ്ങുന്ന സ്ഥിതിയാണ് നിലവിലുള്ളത്. പ്രദേശത്ത് പ്രളയ സമാനമായ സ്ഥിതിയാണ് ഉണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു.

കേരളത്തിന്റെ നിരന്തരമായ ആവശ്യം തള്ളിയാണ് രാത്രിയില്‍ വന്‍തോതില്‍ അണക്കെട്ടില്‍ നിന്നും ജലം തമിഴ്‌നാട് അധികൃതര്‍ തുറന്നുവിട്ടത്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മന്ത്രി റോഷി അഗസ്റ്റിന്‍ രാത്രി വള്ളക്കടവ്, കറുപ്പുപാലം പ്രദേശത്തെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News