രാത്രി വെള്ളം തുറന്നുവിടുന്ന തമിഴ്നാടിൻ്റെ നടപടി അംഗീകരിക്കാനാകില്ല:മന്ത്രി റോഷി അഗസ്റ്റിൻ

മുല്ലപ്പെരിയാര്‍: ഷട്ടറുകള്‍ രാത്രിയില്‍ തുറക്കുന്ന തമിഴ്‌നാടിന്റെ രീതി അംഗീകരിക്കാനാകില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

പെരിയാറിന്റെ തീരത്തു ഉള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. പലയിടത്തും ആളുകള്‍ ബന്ധുവീടുകളിലേക്ക് മാറിത്തുടങ്ങിയിട്ടുണ്ട്. മുല്ലപ്പെരിയാറിലെ ഷട്ടറുകള്‍ രാത്രിയില്‍ തുറക്കുന്ന തമിഴ്‌നാടിന്റെ രീതി അംഗീകരിക്കാനാകില്ലെന്ന് മന്ത്രി റോഷി അഗസ്റ്റില്‍ പ്രതികരിച്ചു.

തമിഴ്‌നാട് വന്‍തോതില്‍ മുല്ലപ്പെരിയാറില്‍ നിന്ന് വെള്ളം തുറന്നു വിടുന്നതിന്റെ പാശ്ചാത്തലത്തില്‍ വണ്ടിപ്പെരിയാറിലേക്ക് എത്തുകയാണ്. 9 ഷട്ടറുകള്‍ 120 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തിയത്.നിലവിൽ തുറന്നിരിക്കുന്ന 6 ഷട്ടറുകൾ (V1 – V6) വഴി 8380.50 ക്യുസെക്സ് (1.20m) ജലമാണ് ഒഴുക്കി വിടുന്നത്.

ജലനിരപ്പ് ഉയര്‍ന്നതോടെ മുല്ലപ്പെരിയാറിലെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. ഒമ്പത് ഷട്ടറുകള്‍ 120 സെന്റി മീറ്റര്‍ അധികമായാണ് ഉയര്‍ത്തിയത്.ഇതോടെ, 12654.09 ക്യുസെക്‌സ് ജലമാണ് പെരിയാറിലേക്കെത്തുന്നത്.

ഷട്ടറുകള്‍ ഉയര്‍ത്തിയ സാഹചര്യത്തില്‍ പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദ്ദേശിച്ചിട്ടുണ്ട്.എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ക്യാമ്പുകൾ സജ്ജമെന്നും മന്ത്രി റോഷി അഗസ്റ്റിൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here