സമീക്ഷ യുകെയുടെ ഈസ്റ്റ് ഹാം ബ്രാഞ്ചിലെ നേതൃത്വനിരയിൽ യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ

നേതൃനിരയിൽ യുവത്വത്തിന് മുൻഗണന : സമീക്ഷ യുകെയുടെ ഈസ്റ്റ് ഹാം ബ്രാഞ്ചിലെ നേതൃത്വനിരയിൽ ഏറിയ സ്ഥാനവും വഹിക്കുന്നത് യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ.

ജനുവരി 22 നു നടക്കുന്ന, ദേശീയ സമ്മേനത്തിന് മുന്നോടിയായി, നവംബർ 28 നു സമീക്ഷ യുകെയുടെ ഈസ്റ്റ് ഹാം ബ്രാഞ്ച് സമ്മേളനത്തിൽ സെക്രട്ടറിയായി, ബിപിപി യൂണിവേഴ്സിറ്റി സ്റ്റുഡന്റ് ആയ സ. അർജുൻ രാജനെയും, പ്രസിഡന്റ് ആയി ആംഗ്ലിയ റസ്‌ക്കിൻ യൂണിവേഴ്സിറ്റി സ്റ്റുഡന്റ് ആയ സ. ജോമിൻ ജോസ്സിനെയും, ട്രെഷറർ ആയി യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ലണ്ടൻ സ്റ്റുഡന്റ് ആയ സ. ജിസ്സിൻ ജോയിയെയും തിരഞ്ഞെടുത്തു.

പുതുതലമുറയിലെ ഇവരുടെ നേതൃത്വത്തിന് പൂർണ്ണപിന്തുണ നൽകാൻ വൈസ് പ്രസിഡന്റ് ആയി സ. ഹാരിസ് പുന്നടിയിലും, ജോയിന്റ് സെക്രട്ടറി ആയി സ. രമേശ് മൂർക്കോത്തും തുടർന്നു.

നാഷണൽ ട്രെഷററും ബ്രാഞ്ച് അംഗവും ആയ സ. ഇബ്രാഹിം വാക്കുളങ്ങര സ്വാഗതം പറഞ്ഞുകൊണ്ട് തുടക്കം കുറിച്ച സമ്മേളനത്തിന്റെ അധ്യക്ഷൻ സ. രമേശ് മൂർക്കോത്ത് ആയിരുന്നു. സ. ജോമിൻ അനുശോചന പ്രേമേയവും, സ. അർജുൻ രക്തസാക്ഷി പ്രേമേയവും അവതരിപ്പിച്ചു. ബ്രാഞ്ച് സമ്മേളനം ഉത്ഘാടനം ചെയ്യാൻ എത്തിയത് സമീക്ഷ യുകെയുടെ നാഷണൽ പ്രസിഡന്റ് സ. സ്വപ്ന പ്രവീൺ ആയിരുന്നു.

ഇടതുപക്ഷചിന്താഗതിക്കാരായ ഒരു കൂട്ടം മലയാളികൾ ചേർന്ന് സമീക്ഷ യുകെ രൂപീകരിച്ചത് ഈസ്റ്റ്ഹാമിൽ നിന്നാണെന്ന് ഉത്ഘാടനപ്രസംഗത്തിൽ നാഷണൽ പ്രസിഡന്റ് കൂട്ടിച്ചേർത്തപ്പോൾ ബ്രാഞ്ച് അംഗങ്ങളിൽ ആവേശം തിരതല്ലി. ബ്രാഞ്ച് സെക്രട്ടറിയും, സമീക്ഷ നാഷണൽ കമ്മിറ്റി അംഗവും ആയ സ. ഫിതിൽ മുത്തുക്കോയ, കഴിഞ്ഞ രണ്ടു വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

കൂടുതൽ വിദ്യാർത്ഥികളെ സമീക്ഷ യുകെയിലേക്കു ആകർഷിക്കാൻ വിവിധ പരിപാടികൾ ആണ് ബ്രാഞ്ച് പ്ലാൻ ചെയ്യുന്നത്. നാഷണൽ കമ്മിറ്റി അംഗം സ. പ്രവീൺ രാമചന്ദ്രൻ സമ്മേളനത്തിന് ആശംസകൾ അറിയിച്ചു. ബ്രാഞ്ച് സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ എല്ലാവർക്കും പുതിയ ബ്രാഞ്ച് സെക്രട്ടറി സ. അർജുൻ നന്ദി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News