മുല്ലപ്പെരിയാർ; രാത്രി വെള്ളം തുറന്നുവിടുന്ന തമിഴ്നാടിൻ്റെ നടപടി പ്രതിഷേധാർഹം; മന്ത്രി റോഷി അഗസ്റ്റിൻ

മുല്ലപ്പെരിയാറിൽ നിന്ന് തമിഴ്നാട് ഉയർന്ന അളവിൽ വെള്ളം തുറന്നുവിട്ടതോടെ പെരിയാർ തീരത്തെ വീടുകളിൽ വെള്ളം കയറി. 9 ഷട്ടറുകൾ 120 സെന്‍റീമീറ്റർ വീതം ഉയർത്തി സെക്കൻ്റിൽ 12654 ഘനയടി വെള്ളമാണ് തുറന്നുവിട്ടത്. ഇതോടെയാണ് വള്ളക്കടവ്, കടശ്ശിക്കാട്, മഞ്ചുമല, നല്ലതമ്പി മേഖലകളിൽ വെള്ളം കയറിയത്.

രാത്രി വെള്ളം തുറന്നുവിടുന്ന തമിഴ്നാടിൻ്റെ നടപടി അംഗീകരിക്കാനാകില്ലെന്നും മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. നിലവിൽ ഒരുഷട്ടറിലൂടെ 144 ഘനയടി വെള്ളമാണ് ഇടുക്കി ഡാമിലേക്ക് തുറന്നുവിടുന്നത്. ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ഇടുക്കി ഡാം രാവിലെ 6-ന് തുറന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News