ഭീമ കൊറെഗാവ് കലാപക്കേസ്; സുധ ഭരദ്വാജിന് ജാമ്യം അനുവദിച്ചതിനെതിരെയുള്ള ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ഭീമ കൊറെഗാവ് കലാപക്കേസിൽ ആക്ടിവിസ്റ്റ് സുധ ഭരദ്വാജിന് ജാമ്യം അനുവദിച്ചതിനെതിരെ എൻഐഎ സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ബോംബെ ഹൈക്കോടതി നടപടി റദ്ദാക്കണമെന്നാണ് എൻഐഎയുടെ ആവശ്യം.

ജാമ്യവ്യവസ്ഥകൾ തീരുമാനിക്കാൻ മുംബൈയിലെ പ്രത്യേക എൻഐഎ കോടതിക്ക് മുന്നിൽ സുധ ഭരദ്വാജിനെ ഹാജരാക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് എൻഐഎ സുപ്രീംകോടതിയോട് ആവശ്യപ്പെടുകയായിരുന്നു.

ആദിവാസികളുടെ അവകാശത്തിനായി പ്രവർത്തിക്കുന്ന സുധ ഭരദ്വാജിനെ, 2018 ഓഗസ്റ്റിലാണ് ഡൽഹിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഭീമ കൊറെഗാവ് കലാപക്കേസിൽ യുഎ പിഎ അടക്കമാണ് സുധ ഭരദ്വാജിനെതിരെ ചുമത്തിയിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here