സിപിഐഎം കണ്ണൂർ ജില്ലാ സമ്മേളനം; പ്രതിനിധി സമ്മേളനം വെള്ളിയാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സിപിഐഎം കണ്ണൂർ ജില്ലാ സമ്മേളനത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ സെക്രട്ടറി എം വി ജയരാജൻ. കൊടിമര- പതാക- ദീപശിഖ ജാഥകൾ സംഗമിക്കുന്ന പൊതു സമ്മേളന നഗരിയിൽ വ്യാഴാഴ്ച സമ്മേളനത്തിന് കൊടി ഉയരും. പ്രതിനിധി സമ്മേളനം വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഡിസംബർ 10 മുതൽ 12 വരെ എരിപുരത്താണ് ജില്ലാ സമ്മേളനം.

കരിവെള്ളൂരിൽ നിന്നും ആരംഭിക്കുന്ന പതാകജാഥയും കാവുമ്പായിൽ നിന്ന് ആരംഭിക്കുന്ന കൊടിമര ജാഥയും കണ്ണൂർ എ കെ ജി പ്രതിമയ്ക്ക് സമീപത് നിന്ന് തുടങ്ങുന്ന ദീപശിഖാ ജാഥയും വ്യാഴാഴ്ച വൈകുന്നേരം പൊതുസമ്മേളന നഗരിയിൽ സംഗമിക്കും. തുടർന്ന് പൊതുസമ്മേളന നഗരിയിൽ പതാക ഉയർത്തും.

വെള്ളിയാഴ്ച രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. തിരഞ്ഞെടുക്കപ്പെട്ട 250 പ്രതിനിധികളും 53 ജില്ലാ കമ്മറ്റി അംഗങ്ങളും ജില്ലയിൽ നിന്നുള്ള സംസ്ഥാന സമിതി അംഗങ്ങളും പങ്കെടുക്കും. ബ്രാഞ്ച് ലോക്കൽ ഏരിയാ സമ്മേളനങ്ങളും അനുബന്ധ പരിപാടികളും വിജയകരമായി പൂർത്തീകരിച്ചാണ് ജില്ലാ സമ്മേളനത്തിലേക്ക് കടക്കുന്നതെന്ന് ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു.കഴിഞ്ഞ നാല് വർഷത്തിനിടെ ജില്ലയിൽ പാർട്ടി മികച്ച വളർച്ചയാണ് കൈവരിച്ചതെന്നും എം വി ജയരാജൻ പറഞ്ഞു.

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, ഇ പി ജയരാജൻ, എ വിജയരാഘവൻ, പി കെ ശ്രീമതി ടീച്ചർ, കെ കെ ശൈലജ ടീച്ചർ, എം വി ഗോവിന്ദൻ മാസ്റ്റർ, ആനത്തലവട്ടം ആനന്ദൻ എന്നിവർ പങ്കെടുക്കും. ഡിസംബർ 12ന് വൈകുന്നേരം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പൊതുസമ്മേളനം സംഘടിപ്പിക്കുമെന്നും എം വി ജയരാജൻ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News