വഖഫ് ബോർഡ് നിയമനം; മുസ്ലീംലീഗിൻ്റെ ഇരട്ടത്താപ്പ് പുറത്ത്

വഖഫ് ബോർഡ് നിയമന വിഷയത്തിൽ മുസ്ലീംലീഗിൻ്റെ ഇരട്ടത്താപ്പ് പുറത്ത്. വഖഫ്‌ ബോർഡിലെ പ്രൊമോഷന്‌ പിഎസ്‌സി അംഗീകാരംവേണമെന്ന്‌ ഭേദഗതി കൊണ്ടുവന്നത്‌ യു.ഡി.എഫ് ‌ ഭരണത്തിലെന്ന് വ്യക്തമാക്കുന്ന തെളിവുകൾ കൈരളി ന്യൂസ് പുറത്ത് വിട്ടു. നിയമനങ്ങൾക്ക്‌ വഖഫ്‌ ബോർഡ്‌ സർക്കാർ അംഗീകാരം മൂൻകൂർ നേടണമെന്നും ഭേദഗതിയിലൂടെ ഉറപ്പാക്കി.

2011ൽ പി കെ കുഞ്ഞാലിക്കുട്ടി വഖഫ്‌ മന്ത്രിയായിരിക്കവേയാണ്‌ വഖഫ്‌ നിയമനത്തിൽ പിഎസ്‌സി ഇടപെടൽ ഉറപ്പാക്കിയത്‌. വഖഫ്‌ നിയമനം പിഎസ്‌സിക്ക്‌ വിട്ടതിന്റെ പേരിൽ എൽഡിഎഫ്‌ സർക്കാരിനെതിരെ സമുദായസംഘടനകളെ ഇളക്കിവിട്ട്‌ ലീഗ്‌ നടത്തുന്ന സമരത്തിന്റെ കാപട്യം തുറന്നുകാട്ടുന്നതാണ്‌ 2011ലെ ഈ ഭേദഗതികൾ.

നിയമിതരാകുന്ന ഉദ്യോഗസ്ഥർ പ്രൊമോഷന്‌ പിഎസ്‌സിയുടെ അക്കൗണ്ട്‌ ടെസ്‌റ്റടക്കമുള്ള നിശ്ചിത പരീക്ഷകൾ പാസാകണമെന്നാണ്‌ വരുത്തിയ ഭേദഗതി. പിഎസ്‌സിയുടെ ഈ പരീക്ഷകൾ വിജയിക്കാത്ത ഉദ്യോഗസ്ഥർ പ്രൊമോഷന്‌ അർഹരല്ലെന്നും ഇതിലുണ്ട്‌. നിയമനത്തിൽ പിഎസ്‌സി ഇടപെടൽ ഉറപ്പാക്കിയ ഈ ഭേദഗതി മറച്ചുവച്ചാണ്‌ ലീഗിപ്പോൾ സർക്കാർവിരുദ്ധ സമരത്തിന്‌ രംഗത്തിറങ്ങിയത്‌.

വഖഫിൽ വിശ്വാസ ആചാരങ്ങളെ അംഗീകരിക്കാത്തവർക്കടക്കം നിയമനം നൽകാമെന്ന്‌ ലീഗ്‌ ഭരണത്തിൽ ഭേദഗതി വരുത്തിയതും നേരത്തെ വെളിപ്പെട്ടിരുന്നു. ലീഗ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി ‌ മഹല്ല് ജമാഅത്ത് കൗൺസിൽ രംഗത്തെത്തി. രാഷ്ട്രീയലാഭത്തിനായി കപടനാടകം കളിക്കുന്ന ലീഗ് നീക്കം തിരിച്ചറിയണമെന്നും കൗൺസിൽ ജനറൽ സെക്രട്ടറി ഷബീർ ചെറുവാടി ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News