ഫാത്തിമ ലത്തീഫിന്റെ മരണം; അച്ഛൻ ഇന്ന് സി.ബി.ഐക്ക് മൊഴി നൽകും

ചെന്നൈ ഐ.ഐ.ടിയിൽ മലയാളി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അച്ഛൻ ഇന്ന് സി.ബി.ഐക്ക് മൊഴി നൽകും. രാവിലെ 10.30 ന് ചെന്നൈ സി.ബി.ഐ ഓഫീസിലാണ് മൊഴിയെടുപ്പ്. മകളുടെ മരണത്തിന് ഉത്തരവാദികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് അച്ഛൻ അബ്ദുൾ ലത്തീഫ് ഹൈക്കോടതിയേയും തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനേയും സമീപിക്കും.

ഫാത്തിമയുടെ മരണത്തിന് ഉത്തരവാദികളെ കണ്ടെത്താന്‍ ഈ അച്ഛന്‍ മുട്ടാത്ത വാതിലുകളില്ല. പ്രധാനമന്ത്രി അടക്കമുള്ളവരെ നേരിട്ട് കണ്ടു. എന്നിട്ടും ഈ കുടുംബത്തിന് നീതി അന്യമാണ്. സി.ബി.ഐ ചെന്നൈ യൂണിറ്റില്‍ നിന്നുള്ള രണ്ടാം സംഘമാണ് കേസ് അന്വേഷിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News