മത പരിവർത്തനം ആരോപിച്ച് സ്കൂളിന് നേരെ ആർഎസ്എസ് ആക്രമണം

മത പരിവർത്തനം ആരോപിച്ച് മധ്യപ്രദേശിൽ സ്കൂളിന് ആർഎസ്എസ് നേരെ ആക്രമണം. സെന്റ് ജോസഫ് സ്കൂളിന് നേരെയാണ് കുട്ടികളിൽ മത പരിവർത്തനം നടത്തുവെന്ന് ആരോപിച്ച് ആക്രമണം ഉണ്ടായത്. അക്രമത്തിന് പിന്നിൽ ബജ്‌റംഗ് ദൾ- ആർഎസ്എസ് എന്ന് സ്കൂൾ അധികൃതർ പറയുന്നു.

കല്ലും വടികളും ഉപയോഗിച്ചുള്ള ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് വിദ്യാര്‍ഥികള്‍ രക്ഷപ്പെട്ടത്. സ്‌കൂളിലെ ജനല്‍ചില്ലുകളും ഉപകരണങ്ങളുമെല്ലാം അക്രമിസംഘം തകര്‍ത്തു. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിക്കൊണ്ടിരിക്കവെയായിരുന്നു ആക്രമണം.

സ്‌കൂളിലെ എട്ട് വിദ്യാര്‍ഥികളെ മാനേജ്‌മെന്റ് മതപരിവര്‍ത്തനം നടത്തിയെന്ന് സോഷ്യല്‍ മീഡിയവഴി പ്രചരണമുണ്ടായിരുന്നു. തുടര്‍ന്ന് സ്‌കൂളില്‍ ആര്‍എസ്എസ്- ബജ്‌രംഗ്ദള്‍  ആക്രമണം ഉണ്ടാകുമെന്ന് ഭീഷണിയുമുണ്ടായി.

ഇക്കാര്യം പൊലീസിനെ അറിയിച്ചെങ്കിലും സംരക്ഷണം ലഭിച്ചില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. മതപരിവര്‍ത്തനം ഉണ്ടായെന്ന് ആരോപണം അടിസ്ഥാനരഹിതമാണെന്ന് സ്‌കൂള്‍ മാനേജര്‍ ആന്റണി അറിയിച്ചു. ഇത്തരത്തിലുള്ള ഒരു പരാതിയും സ്‌കൂളിലെ വിദ്യാര്‍ഥികളാരും ഉന്നയിച്ചിട്ടില്ലെന്നും മാനേജര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News