സൈന്യത്തിന്റെ പ്രത്യേക പദവി റദ്ദാക്കണം; നാഗാലാന്റിൽ പ്രതിഷേധം കത്തുന്നു

സൈന്യത്തിന്റെ പ്രത്യേക പദവി റദ്ദാക്കണം എന്നാവശ്യപ്പെട്ട് നാഗാലാന്റിൽ ജനങ്ങളുടെ പ്രതിഷേധം ശക്തമാവുന്നു. സൈന്യത്തിന്റെ വെടിവെപ്പിൽ ഗ്രാമീണർ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് പ്രതിഷേധം. നാട്ടുകാരുടെ ആവശ്യം വിവിധ രാഷ്ട്രീയപ്പാർട്ടികൾ കൂടി ഏറ്റെടുക്കുന്നതാണ് ഇപ്പോൾ കാണുന്നത്.

വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ മുഴുവൻ സൈന്യത്തിന്റെ പ്രത്യേക അധികാരം പിൻവലിക്കണമെന്ന ആവശ്യമാണ് ജനങ്ങൾ ഉയർത്തുന്നത്. പ്രതിപക്ഷം ഒന്നാകെ ഭരണപക്ഷത്തേക്ക് കൂറുമാറിയ സംസ്ഥാനമാണ് നാഗാലാന്റ്. ഇവിടെ എൻഡിഎ ഘടകകക്ഷിയായ ഭരണപക്ഷവും പ്രത്യേകാധികാരം പിൻവലിക്കണം എന്നാവശ്യപ്പെട്ടിട്ടുണ്ട്.

നാഗാലാൻഡ് വെടിവെപ്പിനെ തുടർന്ന് സംസ്ഥാനത്ത് പലയിടത്തും സംഘർഷ സാഹചര്യം തുടരുകയാണ്. നാട്ടുകാർ റോഡ് ഉപരോധിച്ചു. സൈനിക വാഹനങ്ങൾക്ക് നേരെയും പ്രതിഷേധം ഉണ്ടായി. വെടിവെപ്പുണ്ടായ മോൺ ജില്ല ഉൾപ്പെടെ 2 ജില്ലകളിൽ കർഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, കഴിഞ്ഞ ദിവസം വെടിവെപ്പിനെക്കുറിച്ച് പാർലമെന്റിൽ പ്രസ്താവന നടത്തിയ ആഭ്യന്തരമന്ത്രി്അമിത് ഷാ ഇതിനെക്കുറിച്ച് മൗനം പാലിക്കുകയായിരുന്നു. വരും ദിവസങ്ങളിലും കേന്ദ്രസർക്കാരിനെ പ്രതിരോധത്തിലാക്കുന്ന വിധത്തിൽ പ്രതിഷേധം തുടരുമെന്നാണ് സൂചന. ആന്റോ ആന്റണി എംപിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രതിനിധി സംഘം ഇന്ന് നാഗാലാന്റ് സന്ദർശിക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News