ADVERTISEMENT
തിരുവനന്തപുരം നഗരസഭയ്ക്ക് വീണ്ടും നീതി ആയോഗിന്റെ അംഗീകാരം . രാജ്യത്തെ മികച്ച വികേന്ദ്രീകൃത മാലിന്യ സംസ്‌ക്കരണ മാതൃകയുള്ള രാജ്യത്തെ മൂന്ന് നഗരങ്ങളിൽ ഒന്നായാണ് തിരുവനന്തപുരം നഗരസഭയെ നീതി ആയോഗ് തിരഞ്ഞെടുത്തത്. ഒഡിഷയിലെ പാരദ്വീപ്,മഹാരാഷ്ട്രയിലെ പഞ്ചാഗ്നി എന്നിവയാണ് പട്ടികയിലുള്ള മറ്റ് സംസ്ഥാനങ്ങൾ.
ഖരമാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നൂതന മാതൃകാ വിഭാഗത്തിലാണ് കോർപറേഷൻ മിന്നും മികവിൽ ഇടം നേടിയത്. മാലിന്യ സംസ്കരണത്തിന്റെ മികച്ച സുസ്‌ഥിര സാമ്പത്തിക മാതൃകയാണ് കോർപറേഷന്റേതെന്ന് റിപ്പോർട്ട് പറയുന്നു. ഈ മാതൃക സാമൂഹ്യ- പാരിസ്ഥിതിക -സാംസ്‌കാരിക ആഘാതങ്ങളിലാതെ സാമ്പത്തിക വളർച്ചയെ പിന്തുണച്ചു.
അതേസമയം, മാംസാവശിഷ്ടം പോലെയുള്ള മാലിന്യം വേർതിരിച്ചെടുത്ത് വിപണിമൂല്യമുള്ള വളമാക്കി മാറ്റി. അജൈവമാലിന്യം വേർതിരിച്ച് പുനരുപയോഗിക്കാവുന്ന രീതിയിൽ വിൽക്കുന്നു. ജൈവ -അജൈവ മാലിന്യങ്ങളുടെ ശരിയായ പരിപാലനത്തിൽ നിന്ന് വരുമാനം ഉണ്ടാക്കുന്നതും തിരുവനന്തപുരത്തിന്റെ മേന്മയായി റിപ്പോർട്ടിൽ എടുത്തുപറയുന്നു.
ദിനംപ്രതി ഉണ്ടാകുന്ന 325 ടൺ മാലിന്യം സംസ്കരിക്കാനുള്ള പ്രശ്നം ഉറവിടമാലിന്യ സംസ്കരണത്തിലൂടെ ഏറെക്കുറെ പരിഹരിക്കാനായത് നേട്ടമാണെന്നും നീതിആയോഗ് ചൂണ്ടിക്കാട്ടി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.