പ്രതിപക്ഷ പ്രതിഷേധം ശക്തം; രാജ്യസഭ രണ്ട് മണി വരെ നിർത്തിവെച്ചു

രാജ്യസഭാ എം പി മാരുടെ സസ്‌പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷത്തിന്റെ പ്രതിഷേധം ഇന്നും ശക്തമായി. ലോക്സഭയിലും പ്രതിപക്ഷ പ്രതിഷേധം നടന്നു. പ്രതിഷേധത്തെ തുടർന്ന് രാജ്യസഭ രണ്ട് മണി വരെ നിർത്തിവെച്ചു.

അതേസമയം, മുല്ലപ്പെരിയാർ അണക്കെട്ട് ഡീകമ്മീഷൻ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാർ പാർലമെന്റ് വളപ്പിൽ പ്രതിഷേധിച്ചു. ധർണയിരിക്കുന്ന എംപിമാർക്ക് ഐക്യദാർഢ്യം അർപ്പിച്ചുകൊണ്ട് എൻസിപി നേതാവ് ശരത് പവാർ, ശിവസേന നേതാവ് സഞ്ജയ്‌ റൗത്, ഡിഎംകെ നേതാവ് തിരുച്ചി ശിവ, ജയാ ബച്ചൻ, പ്രഭുൽ പട്ടേൽ എന്നിവർ ഗാന്ധിപ്രതിമയ്ക്ക് മുന്നിൽ എത്തി പ്രതിഷേധം അറിയിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News