സുധ ഭരദ്വാജിന് ജാമ്യം അനുവദിച്ചതിനെതിരെ എൻഐഎ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി

ഭീമ കൊറെഗാവ് കലാപക്കേസിൽ ആക്ടിവിസ്റ്റ് സുധ ഭരദ്വാജിന് ജാമ്യം അനുവദിച്ചതിനെതിരെ എൻഐഎ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ജാമ്യം നൽകിയുള്ള ബോംബെ ഹൈക്കോടതി വിധി ശരിവെച്ചത്.

ജാമ്യവ്യവസ്ഥകൾ തീരുമാനിക്കാൻ മുംബൈയിലെ പ്രത്യേക എൻഐഎ കോടതിക്ക് മുന്നിൽ നാളെ സുധ ഭരദ്വാജിനെ ഹാജരാക്കാനിരിക്കെ ആയിരുന്നു എൻഐഎ നീക്കം. ആദിവാസികളുടെ അവകാശത്തിനായി പ്രവർത്തിക്കുന്ന സുധ ഭരദ്വാജിനെ, 2018 ഓഗസ്റ്റിലാണ് ദില്ലിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഭീമ കൊറെഗാവ് കലാപക്കേസിൽ യുഎപിഎ അടക്കമാണ് സുധ ഭരദ്വാജിനെതിരെ ചുമത്തിയിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News