കുരുമുളകിട്ട കോഴി പിരളന്‍ കഴിച്ചിട്ടുണ്ടോ……? സം​ഗതി പൊളിയാട്ടോ….

ഉച്ചയൂണിന് കുരുമുളകിട്ട കോഴി പിരളൻ ആയാലോ….? എല്ലാവരും ട്രൈ ചെയ്യണേ ഈ കിടിലൻ സാധനം.

ആവശ്യമായ ചേരുവകൾ

കോഴി – 1 കിലോ
മുളക് പൊടി – 2 സ്പൂൺ
മഞ്ഞൾപ്പൊടി- അൽപം
കുരുമുളക് പൊടി- 2 സ്പൂൺ
ഗരം മസാല- 2 സ്പൂൺ
കോൺഫ്ളവർ – 1 സ്പൂൺ
സവാള – 3 എണ്ണം
മല്ലിപ്പൊടി – 1 സ്പൂൺ
തക്കാളി-1
ഇഞ്ചി,പച്ചമുളക്, വെളുത്തുള്ളി- ആവശ്യത്തിന്
കറിവേപ്പില, മല്ലിയില – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ചിക്കൻ വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കുക. ഇതിലേക്ക് ഒരു സ്പൂൺ മുളകുപൊടി, അൽപ്പം മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, ഒരു സ്പൂൺ ഗരം മസാല, ഒരു സ്പൂൺ കോൺഫ്ളവർ എന്നിവ മിക്സ് ചെയ്തു അരമണിക്കൂർ വെച്ചശേഷം പാനിൽ എണ്ണ ചൂടാക്കി ഇരുപുറവും മൊരിച്ചെടുക്കുക.

മറ്റൊരു പാനിൽ എണ്ണ ചൂടാക്കി മൂന്നു സവാള അരിഞ്ഞത്, ഇഞ്ചി പച്ചമുളക് ,വെളുത്തുള്ളി എന്നിവ ചതച്ചത് ചേർത്ത് നന്നായി വഴറ്റിയെടുക്കുക. ഇതിലേക്ക് തീയ് കുറച്ചശേഷം ഓരോ സ്പൂൺ മുളകുപൊടി, മല്ലിപ്പൊടി ഒരു വലിയ സ്പൂൺ കുരുമുളക് പൊടി, ഒരു സ്പൂൺ ഗരം മസാല എന്നിവ ചേർത്ത് നന്നായി വഴറ്റിയെടുക്കുക, വേണമെങ്കിൽ ഒരു തക്കാളി കൂടെ ചേർക്കാം.

മൊരിച്ചു വെച്ചിരിക്കുന്ന ചിക്കൻ ചേർത്ത് നന്നായി ചെറുതീയിൽ അടച്ചു 10 മിനിട്ടു വെച്ചശേഷം തുറന്നു വെള്ളം വറ്റിച്ചെടുക്കുക. പച്ചമുളകിനു പകരം കാപ്സിക്കം ചേർത്താൽ വേറൊരു ടേസ്റ്റ് കിട്ടും. കറിവേപ്പിലയും മല്ലിയില അരിഞ്ഞതും ചേർത്തിളക്കി വാങ്ങാം. രുചിയുള്ള കുരുമുളക് കോഴി പിരളൻ റെഡി !

ക‍ഴിച്ചോളു ചോറിനും ചപ്പാത്തിക്കും പറ്റിയ കുരുമുളകിട്ട കോഴി പിരളൻ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News