പപ്പായ ചില്ലറക്കാരനല്ല; അറിയാം, പപ്പായ കഴിച്ചാലുള്ള ആരോ​ഗ്യ ​ഗുണങ്ങൾ

പപ്പായയിൽ ധാരാളം പോഷക ​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ഇ എന്നിവ പപ്പായയിൽ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്.

‘papain’ എന്ന എൻസൈമിനാൽ സമൃദ്ധമാണ് പപ്പായ.പ‌പ്പായയിലെ നാരുകളുടെ സാന്നിധ്യം മലബന്ധമകറ്റാനും irritable bowel syndrome കുറ‌യ്ക്കാനും ഉപയോഗിക്കാം. ഭക്ഷണത്തിൽ ധാരാളം പപ്പായ ഉൾപ്പെടുത്തുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണ്.

പപ്പായയിൽ ഉള്ള lycopene, വൈറ്റമിൻ സി, നാരുകൾ എന്നിവ എൽഡിഎൽ കുറച്ചു ഹൃദയത്തെ സംരക്ഷിക്കുന്നു. പപ്പായ പൊണ്ണത്തടി കുറയ്ക്കാനും ഫലപ്രദമാണ്.പപ്പായയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റ് inflamation കുറയ്ക്കാനും അസുഖം വരാതിരിക്കാനും ഉപയോഗിക്കുന്നതിനോടൊപ്പം ത്വക്കിനുണ്ടാകുന്ന കേടുപാടുകൾ, ചുളിവുകൾ എന്നിവ നീക്കി യൗവനം നിലനിർത്താനും സഹായിക്കുന്നു.

പ്രമേഹം ഉള്ളവർക്കും മിതമായ തോതിൽ ഉപയോഗിക്കാവുന്ന പഴമാണ് പ‌‌പ്പായ. പല‌വിധത്തിലുള്ള കാൻസറിനും പപ്പായ ഉത്തമമാണെന്ന് പഠനങ്ങൾ പറയുന്നു.

പ്രമേഹം ഉള്ളവർക്കും മിതമായ തോതിൽ ഉപയോഗിക്കാവുന്ന പഴമാണ് പ‌‌പ്പായ. പല‌വിധത്തിലുള്ള കാൻസറിനും പപ്പായ ഉത്തമമാണെന്ന് പഠനങ്ങൾ പറയുന്നു. കാൻസർ സാധ്യത കുറയ്ക്കാൻ പപ്പായയിലെ ലൈക്കോപീൻ സഹായിക്കും. സ്തനാർബുദ കോശങ്ങളിൽ പപ്പായ കാൻസർ വിരുദ്ധ സംയുക്തം അടങ്ങിയിട്ടുള്ളതായി ​ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News