കൺതടത്തിലെ കറുപ്പ് ആണോ പ്രശ്നം:ഇങ്ങനെ ചെയ്തു നോക്കൂ

കൺതടത്തിലെ കറുപ്പ് പലർക്കും പ്രശ്നമാണ്. പ്രത്യേകിച്ച് സ്ത്രീകൾക്ക്. വെളുപ്പു നിറമുള്ളവരിൽ ഇത് കൂടുതൽ എടുത്തു കാണിക്കും. ഫലപ്രദമായി ചികിത്സിച്ചാൽ മാറ്റാവുന്ന ഒരു പ്രശ്നം മാത്രമാണിത്.

സ്ത്രീ ​-പുരുഷ ഭേദമന്യേ കൺതടത്തിലെ കറുപ്പ് ഉണ്ടാകുന്നത് പല കാരണങ്ങൾകൊണ്ടാണ്. പാരമ്പര്യം ഇതിനൊരു കാരണമായി വിലയിരുത്തുന്നു. പ്രായം കൂടുമ്പോഴാണ് കാര്യമായി ഇതു ബാധിക്കുന്നത്. വരണ്ട ചർമ്മം, ജോലി സംബന്ധമായി മൊബൈലിനും കമ്പ്യൂട്ടറിനു മുന്നിലും ഏറെസമയം ചെലവഴിക്കുന്നത്, ശാരീരികമോ മാനസികമോ ആയ സമ്മർദ്ദം ഇവയൊക്കെ കൺതടത്തിലെ കറുപ്പിന് കാരണമാകാറുണ്ട്. ഉറക്ക കുറവ്, അനാരോഗ്യകരമായ ആഹാരക്രമം തുടങ്ങിയവയും ഈ സൗന്ദര്യപ്രശ്നത്തിന് കാരണമാകാറുണ്ട് എന്നാൽ പ്രശ്നം നേരിടുന്ന എല്ലാവരിലും ഈ കാരണങ്ങൾ ഉണ്ടാകണമെന്നില്ല.

കൺതടത്തിലെ കറുപ്പ് ആളുകളെ ക്ഷീണം, തളർച്ച, ആരോഗ്യക്കുറവ്, പ്രായക്കൂടുതൽ തുടങ്ങിയവ ഉള്ളവരായി തോന്നിപ്പിക്കും.

പോഷകഗുണങ്ങളടങ്ങിയ ആഹാരം കഴിച്ചാൽ ഒരു പരിധി വരെ പ്രശ്നം കുറയ്ക്കാൻ സാധിക്കും.

യഥാർത്ഥ കാരണം കണ്ടെത്തി ചികിത്സിക്കുക തന്നെയാണ് ഏറ്റവും ഫലപ്രദം.

കെമിക്കലുകൾ അടങ്ങിയ ക്രീമുകൾ കണ്ണിന് താഴേ പുരട്ടുന്നത് ഏറെ ദോഷം ചെയ്യും. കണ്ണിന് താഴെയുള്ളകറുപ്പ് നിറം മാറാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്നോ.

1. ഉറങ്ങുന്നതിന് മുമ്പ് കണ്ണിന് താഴെ ആൽമണ്ട് ഒായിൽ പുരട്ടുന്നത് കറുത്ത നിറം മാറാൻ നല്ലതാണ്.

2. ദിവസവും ഐസ് ഉപയോ​ഗിച്ച് മസാജ് ചെയ്യുന്നത് കണ്ണിന് താഴെയുള്ള കറുത്ത നിറം മാറി കിട്ടാൻ ​ഗുണം ചെയ്യും.

3. ടീ ബാഗുകള്‍ ഉപയോഗിക്കുക. അടഞ്ഞ കണ്ണുകളില്‍ തണുത്ത ചായ ബാഗുകള്‍ പ്രയോഗിക്കുക. ഹെര്‍ബല്‍ ടീ ബാഗുകള്‍ ഉപയോഗിക്കരുത്.

4. വെള്ളരിക്ക കണ്ണിന് മുകളിൽ വയ്ക്കുന്നത് തണ്ണുപ്പ് കിട്ടാൻ നല്ലതാണ്.

5. തക്കാളി നീര്, മഞ്ഞള്‍, നാരങ്ങ നീര് എന്നിവ ഒരുമിച്ച് ചേർത്ത് കണ്ണിന് താഴേ പുരട്ടുന്നത് കറുപ്പ് നിറം കിട്ടാൻ നല്ലതാണ്.

6. കോട്ടൺ തുണി ഉപയോ​ഗിച്ച് റോസ് വാട്ടറിൽ മുക്കി കണ്ണിന് താഴേ വയ്ക്കുന്നത് കണ്ണിന് കുളിർമ കിട്ടാനും കറുത്ത പാട് മാറാനുംഗുണം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here