അഫ്സ്പ പിൻവലിക്കണമെന്ന ആവശ്യവുമായി നാഗാലാൻഡ്; നിരോധനാജ്ഞ പ്രഖ്യാപിച്ചു

കൂട്ടക്കൊലയ്ക്ക് പിന്നാലെ പ്രത്യേക സൈനികാധികാര നിയമം അഫ്സ്പ പിൻവലിക്കണമെന്ന ആവശ്യവുമായി നാഗാലാൻഡ്. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രത്തിന് നാഗാലാൻഡ് സർക്കാർ കത്തെഴുതും. നെഫ്യു റിയോ ബിജെപി നയിക്കുന്ന എൻഡിഎയുടെ ഭാഗമായതിനാൽ തന്നെ അഫ്സ്പ പിൻവലിക്കുന്നതിൽ കേന്ദ്രത്തിനുമേൽ രാഷ്ട്രീയ സമ്മർദവുമുണ്ട്. അതിനിടെ നാഗാലാൻഡിലെ ഏറ്റവും വലിയ ആഘോഷമായ ഹോൺബിൽ ഫെസ്റ്റിവൽ നിർത്തിവച്ചു.

നാഗാലാൻഡിലെ കൂട്ടക്കൊലയ്ക്ക് പിന്നാലെ സായുധ സേനക്ക് പ്രത്യക അധികാരം നൽകുന്ന അഫ്സ്പ പിൻവലിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്. അഫ്സ്പ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നാഗാലാൻഡ് കേന്ദ്ര സർക്കാരിന് കത്തെഴുതും.

കഴിഞ്ഞ ദിവസം അഫ്സ്പ പിൻവലിക്കണമെന്നു നാഗാലാൻഡ് മുഖ്യമന്ത്രി നെഫ്യു റിയോ ആവശ്യപ്പെട്ടിരുന്നു. കൊല്ലപ്പെട്ട ഗ്രാമീണരുടെ മരണാനന്തരച്ചടങ്ങിനു ശേഷമായിരുന്നു റിയോയുടെ പ്രതികരണം. മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മയും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

അതേസമയം, സൈന്യത്തിന് അമിതാധികാരം നൽകുന്ന നിയമം പിൻവലിക്കണമെന്നു വിവിധ മനുഷ്യാവകാശ സംഘടനകളും ആവശ്യപ്പെട്ടു. അസം, മണിപ്പുർ, അരുണാചൽ പ്രദേശിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലും അഫ്സ്പ നിലവിലുണ്ട്. ബിജെപി നയിക്കുന്ന എൻഡിഎയുടെ ഭാഗമാണു നെഫ്യു റിയോ. അതിനാൽ അഫ്സ്പ പിൻവലിക്കുന്നതിൽ കേന്ദ്രത്തിനുമേൽ രാഷ്ട്രീയ സമ്മർദവുമുണ്ട്.

ഇതിനിടെ, നാഗാലാൻഡിലെ ഏറ്റവും വലിയ ആഘോഷമായ ഹോൺബിൽ ഫെസ്റ്റിവൽ നിർത്തിവച്ചു. ഒട്ടേറെ ഗോത്രങ്ങൾ ഫെസ്റ്റിവലിൽനിന്നു പിന്മാറി. വെടിവയ്പിനെതിരെ കൊഹിമ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ പ്രതിഷേധ പ്രകടനങ്ങളും നടന്നു. മോൺ ജില്ലയിൽ മൊബൈൽ ഫോൺ സേവനം റദ്ദാക്കിയിട്ടുണ്ട്. സ്ഥലത്തെ സംഘർഷ സാധ്യത കണക്കിലെടുത്തു നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here