യുഎഇയിൽ സർക്കാർ ജീവനക്കാരുടെ അവധി ദിനങ്ങളിൽ മാറ്റം; ഞായറാഴ്ച അവധി

യുഎഇയിലെ സർക്കാർ ജീവനക്കാരുടെ അവധി ദിനങ്ങളിൽ മാറ്റം. ശനി, ഞായർ ദിവസങ്ങളിലായിരിക്കും ഇനിമുതൽ അവധി. വെള്ളിയാഴ്​ച ഉച്ചവരെ പ്രവൃത്തി ദിനമായിരിക്കും.

സ്കൂളുകളുടെ അവധി ദിനങ്ങളും ഇത്തരത്തിലേക്ക് ക്രമീകരിച്ചിട്ടുണ്ട്.
നേരത്തെ, വെള്ളി, ശനി ദിവസങ്ങളിലായിരുന്നു അവധി. പുതിയ സമയമാറ്റം ദുബൈ ഗവൺമെന്റിന്റെ ജീവനക്കാർക്കും ബാധകമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. പുതിയ മാറ്റങ്ങൾ ജനുവരി ഒന്ന്​ മുതൽ പ്രാബല്യത്തിൽ വരും.

വെള്ളിയാഴ്​ച രാവിലെ 7.30 മുതൽ ഉച്ചക്ക്​ 12 വരെയാണ് ഓഫീസുകളുടെ ​ പ്രവൃത്തിസമയം. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7.30 മുതൽ വൈകുന്നേരം 3.30 വരെ ഓഫിസുകൾ പ്രവർത്തിക്കും. ആഴ്​ചയിൽ നാലര ദിവസം പ്രവൃത്തിദിനമായ രീതിയിലാണ്​ പുതിയ സജ്ജീകരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News