ബോളിവുഡ് കാത്തിരുന്ന താര വിവാഹത്തിന് ഇനി ഒരു നാൾ കൂടി…………..

വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹം ഒമ്പതിനാണ് എങ്കിലും ഇന്ന് ആഘോഷങ്ങൾക്ക് തുടക്കമായിക്കഴിഞ്ഞു.താര ജോഡികളുടെ വിവാഹ ആഘോഷങ്ങളിലാണ് ബോളിവുഡ്. രാജസ്ഥാനിലെ സവായ് മധോപൂരിലെ സിക്സ് സെൻസെസ് റിസോർട്ടിലാണ് വിവാഹം.

വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹം സംബന്ധിച്ച് അതിഥികളെ കുറിച്ചടക്കം വലിയ അഭ്യൂഹങ്ങളാണ് വന്നിരുന്നത്. വിക്കി കൗശലിനറെ സഹോദരൻ സണ്ണി കൗശലിന്റെ കാമുകിയും ക്ഷണിതാക്കളിൽ ഉൾപ്പെട്ടതാണ് ആരാധകരുടെ പുതിയ ചർച്ച.

വിക്കി കൗശലിന്‍റെ സഹോദരൻ സണ്ണി കൗശലും നടി ശർവാരി വാഘും പ്രണയത്തിലാണെന്ന് വാർത്തകള്‍ വന്നിരുന്നു. ശർവാരി വാഘും വിവാഹത്തിൽ പങ്കെടുക്കാൻ ജയ്‍പൂരിൽ എത്തിയതിന്റെയും ഫോട്ടോ പുറത്തുവന്നിട്ടുണ്ട്. വിക്കി കൗശലും കത്രീന കൈഫും കഴിഞ്ഞ ദിവസം തന്നെ ജയ്‍പൂരിലെത്തിയിരുന്നു.

വിവാഹത്തിൽ പങ്കെടുക്കാൻ ഒരു രഹസ്യ കോഡ് അതിഥികൾക്ക് നൽകുമെന്നുമൊക്കെയടക്കമുള്ള വാർത്തകളാണ് മാധ്യമങ്ങളിൽ വന്നിരുന്നത്. ഹോട്ടൽ മുറികൾ പോലും ഒരു കോഡ് വഴി മാത്രമേ ആക്‌സസ് ചെയ്യാൻ കഴിയൂ, ഫോണുകൾ അനുവദിക്കില്ലെന്നും റിപ്പോർട്ടുകള്‍ ഉണ്ട്. വിക്കി കൗശലും കത്രീന കൈഫും ഇതുസംബന്ധിച്ച് പരസ്യമായി പ്രതികരിച്ചിരുന്നില്ല.

വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹത്തിൽ പങ്കെടുക്കാൻ 120 പേർക്കാണ് ക്ഷണം ലഭിച്ചിരിക്കുന്നത് എന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോർട്ട്. നേഹ ധുപിയയും ഭർത്താവ് അംഗദ് ബേദിയും മിനി മാത്തൂറും ഭർത്താവ് കബിർ ഖാനും, രവീണ ടണ്ഠനുമൊക്കെയാണ് മുംബൈ വിമാനത്താവളത്തിൽ എത്തിയതിന്റെ ഫോട്ടോ പുറത്തുവന്നിരുന്നു.

ശങ്കർ മഹാദേവനും വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയെന്നാണ് റിപ്പോർട്ട്. വിവാഹത്തിനുള്ള അതിഥികൾ കൊവിഡ് വാക്സിന്‍ സ്വീകരിച്ചവരും ആർടി പിസിആർ പരിശോധന നടത്തിയവരും ആയിരിക്കണമെന്നും നിബന്ധനയുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here