ജ്ഞാനപീഠം പുരസ്‌കാരം പ്രഖ്യാപിച്ചു; നീല്‍മണി ഫൂക്കനും ദാമോദര്‍ മോസോയ്ക്കും പുരസ്‌കാരം

കഴിഞ്ഞവര്‍ഷത്തേയും ഇത്തവണത്തേയും ജ്ഞാനപീഠം പുരസ്‌കാരം പ്രഖ്യാപിച്ചു. ഈ വർഷത്തെ രാജ്യത്തെ പരമോന്നത സാഹിത്യ പുരസ്കാരം കൊങ്കണി സാഹിത്യകാരൻ ദാമോദർ മോസോയ്ക്കാണ്.          57 -ാമത് പുരസ്‌കാരമാണ് മോസോയ്ക്ക് ലഭിക്കുന്നത്. 56-ാമത് ജ്ഞാനപീഠ പുരസ്കാരത്തിന് അസമീസ് സാഹിത്യകാരൻ നീൽമണി ഫൂക്കൻ അർഹനായി.

സൂര്യ ഹേനു നമി ആഹെ ഈ നൊടിയേടി, ഗുലാപി ജാമൂർ ലഗ്ന, കൊബി എന്നിവയാണ് ഫൂക്കന്റെ പ്രധാന കൃതികൾ. കൊബിത സമാഹാരത്തിന് 1981ലെ അസമീസ് സാഹിത്യ പുരസ്‌കാരം ലഭിച്ചിരുന്നു. 1990ൽ പത്മശ്രീ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

ഗോവയിലെ പ്രമുഖ കഥാകൃത്താണ് ദാമോദർ മോസോ. സൂദ്, കാർമെലിൻ, സുനാമി സിമോൺ, ഗാഥോൺ, സഗ്രാന്ന എന്നിവയാണ് മൗസോയുടെ പ്രധാന കൃതികൾ. കാർമെലിൻ നോവലിന് 1983ൽ സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിരുന്നു. സുനാമി സിമോണിന് 2011ൽ വിശ്വ കൊങ്കണി സാഹിത്യ പുരസ്‌കാരവും ലഭിച്ചു. സാഹിത്യ അക്കാദമി നിർവാഹക സമിതി അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News