ബിഹാറില്‍ വാക്‌സിന്‍ തട്ടിപ്പിന്റെ രേഖകളിൽ മോദി, അമിത് ഷാ, സോണിയ ഗാന്ധി, അക്ഷയ്‌ കുമാര്‍, പ്രിയങ്ക ചോപ്ര എന്നീ പേരുകൾ ….അടിപൊളി

ബിഹാറില്‍ വാക്‌സിന്‍ തട്ടിപ്പിന്റെ രേഖകളിൽ മോദി, അമിത് ഷാ, സോണിയ ഗാന്ധി, അക്ഷയ്‌ കുമാര്‍, പ്രിയങ്ക ചോപ്ര….അടിപൊളി

ബിഹാറിലെ അര്‍വാല്‍ ജില്ലയില്‍ നിന്നും കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ പട്ടികയില്‍ തിരിമറി കണ്ടെത്തല്‍.വാക്‌സിനെടുത്തവരുടെ പട്ടികയില്‍ മോദിയും സോണിയ ഗാന്ധിയും പ്രിയങ്ക ചോപ്രയും എന്നതാണ് രസകരം

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി, സിനിമാ താരങ്ങളായ അക്ഷയ് കുമാര്‍, പ്രിയങ്ക ചോപ്ര എന്നിവര്‍ ജില്ലയില്‍ നിന്നും വാക്‌സിനെടുത്തതായുള്ള പട്ടികയാണ് പുറത്ത് വന്നിരിക്കുന്നത്.പട്ടികയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിച്ചതോടെ പ്രാദേശിക ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

എങ്ങനെയാണ്, ആരുടെ നിര്‍ദേശത്തിന്റെ പുറത്താണ് ഈ ഡാറ്റ തട്ടിപ്പ് നടത്തിയത് എന്ന് അന്വേഷിക്കുമെന്ന് ജില്ലാ മജിസ്ട്രെട്.സംഭവത്തില്‍ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യുമെന്നും മാതൃകാപരമായ നടപടിയെടുക്കുമെന്നും കര്‍പി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് പുറമെ മറ്റ് ആരോഗ്യ കേന്ദ്രങ്ങളിലേയ്ക്കും അന്വേഷണം വ്യാപിപ്പിക്കുമെന്നും മജിസ്‌ട്രേറ്റ് പറഞ്ഞു.

വാക്‌സിനേഷൻ പോർട്ടലിൽ കുത്തിവയ്പ് എടുത്തവരുടെ പട്ടിക പരിശോധിച്ചപ്പോൾ കത്രീന കൈഫ്, ഐശ്വര്യ റായ് ബച്ചൻ തുടങ്ങി രാഷ്ട്രീയക്കാരുടെയും സിനിമാ താരങ്ങളുടെയും പേരുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി. ബിഹാറിലെ അർവാളിൽ ഇവരെല്ലാം കോവിഡ് -19 ന് വാക്‌സിൻ എടുത്തിട്ടുണ്ടെന്നാണ് പട്ടികയിൽ പറയുന്നത്.

ഇവരാരും ബീഹാറിൽ താമസിച്ചിട്ടില്ല.പ്രധാനമന്ത്രി മോദിയുടെ പേര് മൂന്ന് തവണയുണ്ട്.മുൻ സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ രാം ജതൻ സിൻഹയുടെ ഗ്രാമമായ പുരാനിലാണ് അദ്ദേഹത്തിന്റെ അഡ്രസ് രേഖപ്പെടുത്തിയിട്ടുള്ളത് .അർവാൾ ജില്ലയിലെ കാർപി ബ്ലോക്കിലെ ജോൻഹ ഗ്രാമത്തിലെ വിലാസത്തോടെയുള്ള ഡാറ്റയിൽ പ്രിയങ്ക ചോപ്രയുടെ പേര് ആറ് തവണ.അക്ഷയ് കുമാറിനെ നാല് തവണയും അമിത് ഷായെ രണ്ട് തവണയും കാണാം.

ഡാറ്റ അനുസരിച്ച്, ഈ ആളുകളുടെ സ്രവ സാമ്പിളുകൾ ഒക്ടോബർ 27 ന് ശേഖരിക്കുകയും അടുത്ത ദിവസം ആർ‌ടി-പി‌സി‌ആർ പരിശോധനയ്ക്ക് അയച്ച്‌ എന്നും കാണിക്കുന്നു. പരിശോധനാ റിപ്പോർട്ടിൽ ഇവരിൽ ആരും കൊവിഡ് പോസിറ്റീവ് അല്ല.രണ്ട് ഡാറ്റാ ഓപ്പറേറ്റർമാരെ പിരിച്ചുവിട്ടുവെന്നും ഈ കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുമെന്നും സംസ്ഥാന ഹെൽത്ത് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടർ സഞ്ജയ് കുമാർ സിംഗ് പറഞ്ഞു. ഇത് കുസൃതിയാണെന്ന് വിശേഷിപ്പിച്ച സഞ്ജയ്, ആരുടെ സാമ്പിളുകളാണ് ശേഖരിച്ചതെന്ന് കണ്ടെത്താൻ അന്വേഷണം നടത്തുമെന്നും പറഞ്ഞു.

ഇതില്‍ നടത്തിയ പരിശോധനയില്‍ തട്ടിപ്പ് കണ്ടെത്തിയതിന് പിന്നാലെ ഡാറ്റ എന്‍ട്രി ചുമതലയുണ്ടായിരുന്ന രണ്ട് കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍മാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.ജില്ലയിലെ കര്‍പി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ നിന്നും ഇവര്‍ വാക്‌സിന്‍ എടുത്തതായുള്ള വിവരങ്ങളടങ്ങിയ പട്ടികയാണ് വാക്‌സിനേഷന്‍ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്തിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here