വസ്ത്രധാരണത്തിന്റെ പേരിൽ ട്രോളുന്നവർക്ക് ക്ലാസ് മറുപടിയുമായി ഉർഫി ജാവേദ്

വസ്ത്രധാരണത്തിന്റെ പേരിൽ ഏറ്റവു മധികം വിമർശനങ്ങൾ കേൾക്കാറുള്ള സെലിബ്രിറ്റിയാണ് ഉർഫി ജാവേദ്. ബി​ഗ്ബോസ് ഹിന്ദി പതിപ്പിലൂടെ പ്രശസ്തയായ ഉർഫിയുടെ വസ്ത്രങ്ങൾ അതീവ ​ഗ്ലാമറസ് ആണെന്നാണ് വിമർശകരുടെ വാദം. ഇപ്പോഴിതാ പുതിയൊരു ഇൻസ്റ്റ​​ഗ്രാം പോസ്റ്റിലൂടെ ഇത്തരക്കാരുടെ വായടപ്പിക്കുകയാണ് ഉർഫി.

റിപ്പ്ഡ് ഡെനിം ജാക്കറ്റ് ധരിച്ച് എയർപോർട്ടിലെത്തിയ താരത്തിനെ അടുത്തിടെയാണ് ഇത്തരത്തിൽ സൈബർ ലോകം ട്രോളിയത്. ‘കീറിയ ജാക്കറ്റ്’, ‘ജാക്കറ്റ് കീറിയത് അറിഞ്ഞില്ലെന്ന തോന്നുന്നു’ തുടങ്ങി നിരവധി കമൻറുകളാണ് താരത്തിൻറെ വസ്ത്രത്തെ പരിഹസിച്ച് അന്ന് വന്നത്.

അമേരിക്കൻ മോഡൽ കെൻഡൽ ജെന്നറിന്റേതിന് സമാനമായ കോസ്റ്റ്യൂം ധരിച്ചതിനും താരത്തെ സോഷ്യൽ മീഡിയ വിമർശിച്ചു. ഇപ്പോഴിതാ ഇത്തരത്തിൽ തന്നെ വിമർശിക്കുന്നവർക്കെതിരെ ശക്തമായി പ്രതികരിച്ചിരിക്കുകയാണ് ഉർഫി.

ചുവപ്പ് നിറത്തിലുള്ള ക്രോപ് ടോപ്പും ജീൻസും ധരിച്ചു നിൽക്കുന്ന വീഡിയോയിലൂടെയാണ് ഉർഫി ചുട്ടമറുപടി നൽകുന്നത്. താരം തന്നെയാണ് വീഡിയോ തൻറെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

View this post on Instagram

A post shared by Urrfii (@urf7i)

തനിക്ക് പറയാനുള്ള കാര്യങ്ങൾ തുന്നിച്ചേർത്ത ജാക്കറ്റാണ് ടോപ്പിനൊപ്പം ഉർഫി ധരിച്ചിരിക്കുന്നത്. ‘മൈൻ‍ഡ് യുവർ ഓൺ ബിസിനസ്’ എന്നാണ് ജാക്കറ്റിന് പിന്നിൽ കാണുന്നത്.

താൻ എപ്രകാരം വസ്ത്രം ധരിക്കണമെന്ന് പറയാൻ വരുന്നവർക്കും തന്നെ ട്രോളുന്നവർക്കുമുള്ള മറുപടി ഇതാണ് എന്നും ഉർഫി പറയുന്നുണ്ട്. തന്റെ വസ്ത്രധാരണത്തെക്കുറിച്ച് പറയാതെ സ്വന്തം കാര്യം നോക്കൂ എന്നാണ് ഇത്തരക്കാരോട് താരത്തിന് പറയാനുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here