തലശ്ശേരിയില്‍ റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസ്; നാല് ബിജെപി പ്രവര്‍ത്തകര്‍ റിമാൻഡിൽ

തലശ്ശേരിയിൽ മതവിദ്വേഷ മുദ്രാവാക്യം മുഴക്കി പ്രകടനം നടത്തിയ സംഭവത്തിൽ നാല് ബി ജെ പി പ്രവർത്തകർ റിമാൻഡിൽ.

കെ ടി ജയകൃഷ്ണൻ ദിനത്തോട് അനുബന്ധിച്ച് തലശ്ശേരി നഗരത്തിൽ മതവിദ്വേഷ പ്രകടനം നടത്തിയ നാല് പേരാണ് അറസ്റ്റിലായത്.ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.

പാലയാട്ടെ വാഴയിൽ വീട്ടിൽ ഷിജിൽ എന്ന ടുട്ടു, കണ്ണവം സ്വദേശികളായ കൊട്ടണ്ണേൽ ആർ രജിത്ത്, കറീച്ചൽ വി വി ശരത്ത്, ശിവപുരം ശ്രീജാലയത്തിൽ ശ്രീരാഗ് എന്നിവരാണ് അറസ്റ്റിലായത്. നാലു പേരും സജീവ ബി ജെ പി ആർ എസ് എസ് പ്രവർത്തകരാണ്.

തലശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി നാലു പേരെയും റിമാൻ്റ് ചെയ്തു.കണ്ടാലറിയാവുന്ന 20പേർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് ചേർത്ത് കേസെടുത്തിരുന്നത്.സംഭവത്തെ തുടർന്ന് ഉയർന്ന പ്രതിഷേധങ്ങൾ അതിര് വിടുന്നത് നിയന്ത്രിക്കാൻ തലശ്ശേരി പൊലിസ് സ്റ്റേഷൻ പരിധിയിൽ ജില്ലാ കലക്ടർ പ്രഖ്യാപിച്ച നിരോധനാജ്ഞ ബുധനാഴ്ചയാണ് അവസാനിച്ചത്. നിരോധനാജ്ജലംഘിച്ച് പ്രകടനം നടത്തിയതിന് 250 ബിജെപി.പ്രവർത്തകർക്കെതിരെ പൊലീസ് മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here