ശാസ്താംകോട്ട ശുദ്ധജല തടാക ജലനിരപ്പിൽ വർദ്ധന

ശാസ്താംകോട്ട ശുദ്ധജല തടാക ജലനിരപ്പിൽ വർദ്ധന. കഴിഞ്ഞ 20 വർഷത്തിലെ ഏറ്റവും ഉയർന്ന ജല നിരപ്പാണ് രേഖപ്പെടുത്തിയത്.
പരിസ്ഥിതി സ്നേഹികളും നാട്ടുകാരും ഒരു പോലെ ആഹ്ലാദം അറിയിച്ചു.ശക്തമായ മഴയാണ് തടാകത്തിന് പ്രാണവായു പകർന്നത്.

മനുഷ്യൻ നശിപ്പിച്ച ശാസ്താംകോട്ട തടാകത്തെ പ്രകൃതി രക്ഷിച്ചു.
പടിഞ്ഞാറെ കല്ലടയിലെ മണലൂറ്റിനെ തുടർന്നാണ് തടാകം
നാശോന്മുഖമായത്. വരണ്ടുണങ്ങിയ പാടം പോലെ ആയ തടാക തീരത്ത് 20 മീറ്ററോളം തെളിനീർ നിറഞ്ഞു.നാട്ടുകാർക്ക് പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം.

കേരളത്തിൽ ലഭിച്ചു കൊണ്ടിരിക്കുന്ന അധിക മഴ ഒരു ഭാഗത്ത് ജനജീവിതം താറുമാറാക്കുമ്പോൾ മറുഭാഗത്ത് ഭൂഗർഭ ജല നിരപ്പ് ഉയർത്താനും റിസർവോയറുകളും കുടിവെള്ള സംഭരണികളും പോഷിപ്പിക്കാനും സഹായിച്ചു.

ഏറ്റവും വലിയ ശുദ്ധജല തടാകവും റംസാന് സൈറ്റുമായ ശാസ്താംകോട്ട തടാകത്തിൽ കഴിഞ്ഞ ഒന്നര ദശകത്തിനിടയിലെ ഏറ്റവും ഉയർന്ന ജലനിരപ്പ് രേഖപ്പെടുത്തി. 2007 ൽ 16.50 മീറ്റർ വരെ ജലനിരപ്പ് എത്തിയിരുന്നു.കടുത്ത വരൾച്ചയും അമിത ജലചൂഷണവും കാരണം 2017 ഏപ്രിലിൽ 11.36 മീറ്റർ എന്ന ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ എത്തി. സമുദ്ര ജലനിരപ്പ്12.95 ആണെങ്കിൽ ശാസ്താംകോട്ട തടാകം 1.59 മീറ്റർ താഴെയായി.

വരും വർഷങ്ങളിൽ മഴ ആവർത്തിച്ചില്ലെങ്കിൽ വീണ്ടും ജലനിരപ്പ് താഴും.പമ്പിങ്ങിൽ ചില നിയന്ത്രണങ്ങൾ കൂടി വരുത്തിയാൽ അടുത്ത വേനലിൽ കുടിവെള്ള ക്ഷാമം ഒഴിവാക്കാം

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News