അമിതമായാൽ ഉപ്പും കുഴപ്പമാണ്

അമിതമായാൽ ഉപ്പും കുഴപ്പമാണ്

ഭക്ഷണത്തിന് രുചി വേണമെങ്കിൽ ഉപ്പ് നിശ്ചിത അളവിൽ കൂടിയേ തീരൂ… പക്ഷെ നാം മലയാളികൾ ഉപ്പിന്റെ കാര്യത്തിൽ ഒട്ടും വിട്ടുവീഴ്ച ചെയ്യാറില്ല എന്നതാണ് വാസ്തവം. ഭക്ഷണം പാകം ചെയ്യുമ്പോൾ പോലും ഉപ്പിന്റെ രുചി കുറവാണെങ്കിൽ വീണ്ടും ഇടുന്നവരാണ് നാം. എന്നാൽ ഉപ്പിന്റെ അളവ് കൂടുതലായി നമ്മുടെ ശരീരത്തിലെത്തിയാലുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ നിരവധിയാണ്.

നമ്മുടെ ഭക്ഷണത്തിൽ ഉപ്പ് അല്ലെങ്കിൽ സോഡിയം ക്ലോറൈഡ് ചേർക്കേണ്ടത് അത്യാവശ്യമാണ്. കാരണം, ഇത് പേശികളെ നല്ല നിലയിൽ പ്രവർത്തിക്കാൻ സഹായിക്കുന്നു. മാത്രമല്ല, ശരീരത്തിലെ ജലാംശത്തിന്റെ അളവ് നിയന്ത്രിക്കുകയും തലച്ചോറിനെ സജീവമാക്കുകയും ചെയ്യുന്നു.എന്നിരുന്നാലും, ഇത് വളരെയധികം കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നതാണ്.

​1. രക്തസമ്മർദ്ദം
നിങ്ങൾ വളരെയധികം ഉപ്പ് കഴിക്കുമ്പോൾ, അത് നിങ്ങളുടെ ശരീരം അധികമായ ജലാംശം നിലനിർത്തുന്നതിലേക്ക് നയിക്കുന്നു. ഇത് രക്തസമ്മർദ്ദം ഉയരാൻ കാരണമാകുന്നു. നിങ്ങളുടെ രക്തസമ്മർദ്ദം വളരെ കൂടുതൽ ഉയർന്നാൽ, അത് ഹൃദയത്തിനും വൃക്കയ്ക്കും തലച്ചോറിനും കേടുപാടുകൾ വരുത്തുന്നു. ഹൃദയാഘാതം, കൊറോണറി ഹൃദ്രോഗം, വാസ്കുലർ ഡിമെൻഷ്യ തുടങ്ങിയ അസുഖങ്ങൾക്കും ഇത് കാരണമാകുന്നു. ഉയർന്ന രക്തസമ്മർദ്ദം ഉള്ള ആളുകൾ, ഇത് വർദ്ധിക്കുന്നത് തടയാൻ കുറഞ്ഞ അളവിൽ ഉപ്പ് ചേർത്തതോ അല്ലെങ്കിൽ ഉപ്പ് ഇല്ലാത്തതോ ആയിട്ടുള്ള ഭക്ഷണക്രമം പിന്തുടരുവാൻ ശ്രമിക്കേണ്ടതാണ്.

​2. അസ്ഥിക്ഷയം തടയാൻ

നിങ്ങളുടെ രക്തപ്രവാഹത്തിലെ അധിക ഉപ്പ് അസ്ഥികളിൽ നിന്ന് കാൽസ്യം ഇല്ലാതാക്കുകയും മൂത്രത്തിലൂടെ അത് പുറത്തേക്ക് ഒഴുക്കുകയും, അത് വഴി അസ്ഥികളെ നേർത്തതാക്കുകയും സാന്ദ്രത കുറയ്ക്കുകയും ചെയ്യുന്നു. എല്ലുകൾക്ക് സ്വാഭാവികമായും പ്രായത്തിനനുസരിച്ച് കനം കുറയുന്നതിനാൽ പ്രായമായവർക്ക് ഓസ്റ്റിയോപൊറോസിസ് അഥവാ അസ്ഥിക്ഷയം ഉണ്ടാകുവാനുള്ള സാധ്യത വളരെ കൂടുതലാണ്. ഉയർന്ന അളവിൽ ഉപ്പ് കലർന്ന ഭക്ഷണം എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളിലും അസ്ഥിക്ഷയം വരുന്നതിന് കാരണമാകുന്നതാണ്.

​3. അമിതവണ്ണത്തിന്റെ അപകടസാധ്യത
ശരീരത്തിലെ ഉയർന്ന അളവിലുള്ള ഉപ്പ് നമ്മുടെ ദാഹം വർദ്ധിപ്പിക്കുവാൻ കാരണമാകുന്നു. ശീതളപാനീയങ്ങളും മറ്റ് പഞ്ചസാര കലർന്ന പാനീയങ്ങളും കുടിക്കുന്നതിലൂടെ ഈ ദാഹം പലപ്പോഴും ശമിപ്പിക്കപ്പെടുന്നു. എന്നാൽ, ഇത് ശരീരഭാരം വർദ്ധിപ്പിക്കുന്നു. ശരീരഭാരം കുറയ്ക്കുന്നതിനുള്ള സോഡിയം നിയന്ത്രിത ഭക്ഷണക്രമം പിന്തുടരുക എന്നതാണ് അമിതവണ്ണം ബാധിച്ച ആളുകൾക്ക് വണ്ണം നിയന്ത്രിക്കുവാനുള്ള ആദ്യ ശുപാർശകളിൽ ഒന്ന്.

​4. വൃക്കയിലെ കല്ല് രൂപപ്പെടുന്നത് തടയാൻ
ഉയർന്ന അളവിൽ ഉപ്പ് ചേർത്ത ഭക്ഷണം വൃക്കകളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നു. ചിലപ്പോൾ ഇത് വൃക്കരോഗത്തിലേക്കും നിങ്ങളെ നയിക്കുന്നു. നിലവിലുള്ള വൃക്കരോഗത്തിന്റെ നിലയും ഉപ്പ് കൂടുതൽ പ്രശ്നത്തിലാക്കുവാൻ കാരണമാകുന്നു. വൃക്ക സംബന്ധമായ പ്രശ്നങ്ങളുടെ ശക്തമായ കുടുംബചരിത്രമുള്ള സ്ത്രീകൾ ഇത് മുൻകൂട്ടി കണ്ടുകൊണ്ട് തന്നെ ഭക്ഷണത്തിൽ ഉപ്പ് കുറയ്ക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ വൃക്കയിലെ കല്ലിന്റെ അപകടസാധ്യത കുറയ്ക്കുന്നതിനും നാല്പത് വയസ്സിന് ശേഷം ആരോഗ്യകരമായ ഭക്ഷണക്രമത്തിലേക്ക് നിങ്ങളെ നയിക്കുവാനും നിങ്ങൾ എടുക്കുന്ന ആദ്യത്തേതും പ്രധാനവുമായ നടപടിയായിരിക്കണം ഭക്ഷണത്തിൽ ഉപ്പ് കുറയ്ക്കുക എന്നത്.

ഉപ്പ് കൂടുതൽ കഴിക്കുന്നതിന്റെ പ്രശ്ന ഫലങ്ങൾ അനുഭവിക്കുന്നതിനുപകരം, അസുഖങ്ങൾ ഉണ്ടാകുന്നത് തടയാൻ ഉപ്പ് എങ്ങനെ കുറയ്ക്കാമെന്നത് പരിശീലിക്കുക. അധിക ഉപ്പ് ശരീരത്തിൽ നിന്ന് കളയുവാൻ ധാരാളം പാനീയങ്ങൾ / വെള്ളം കുടിക്കുക. ഭക്ഷണ വിഭവങ്ങളിൽ അധിക ഉപ്പ് ചേർക്കുന്നത് ഒഴിവാക്കുക, ഉപ്പ് കുറഞ്ഞതോ ഉപ്പില്ലാത്തതോ ആയ പാചക രീതി തിരഞ്ഞെടുക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News