എഴുത്തിൻ്റെയും വായനയുടേയും ലോകത്ത് വീണ്ടും സജീവമാകാനൊരുങ്ങി ഡോക്ടർ ധർമരാജ് അടാട്ട്

എഴുത്തിൻ്റെയും വായനയുടേയും ലോകത്ത് വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ് കാലടി സർവകലാശാല വൈസ് ചാൻസലർ പദവിയിൽ നിന്നും വിരമിച്ച ഡോക്ടർ ധർമരാജ് അടാട്ട് . ഒട്ടേറെ പുസ്തകങ്ങൾ രചിച്ചിട്ടുള്ള ഇദ്ദേഹം , വിപുലമായ ഒരു ഗ്രന്ഥശേഖരത്തിൻ്റെ ഉടമ കൂടിയാണ്. ഇന്ത്യൻ പൗരാണികതയിൽ ഭൗതികവാദത്തിനുള്ള സ്വാധീനത്തെക്കറിച്ച് ഡോ ധർമ്മരാജ് അടാട്ട് നടത്തിയ പഠനം ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ്.

സംസ്കൃത പണ്ഡിതൻ, എഴുത്തുകാരൻ, ചിന്തകൻ അങ്ങനെ ഒരുപാട് വിശേഷണങ്ങളുണ്ട്, കഴിഞ്ഞ ദിവസം കാലടി സർവ്വകലാശാലയിൽ നിന്നും വൈസ് ചാൻസലർ ആയി വിരമിച്ച ഡോക്ടർ ധർമരാജ് അടാട്ടിന്. വൈസ് ചാൻസലർ പദവിയിലെ തിരക്കിൽ നിന്നും ഒഴിഞ്ഞതോടെ എഴുത്തിൻ്റേയും വായനയുടേയും ലോകത്തേക്ക് മടങ്ങുകയാണ് അദ്ദേഹം.

കാലടിയിലെ വീട്ടിൽ വിപുലമായ ഒരു ഗ്രന്ഥശേഖരം ഇദ്ദേഹത്തിനുണ്ട്. മൂന്നു മുറികളിലായി അടുക്കിവെച്ചിരിക്കുന്ന ഏഴായിരത്തോളം പുസ്തകങ്ങൾ, സോഫ്റ്റ്‌വെയർ സഹായത്തോടെ കൃത്യമായി തരംതിരിച്ച് സൂക്ഷിച്ചിരിക്കുന്നു.

ഇവയിൽ ചിലതെങ്കിലും ഇദ്ദേഹത്തിൻറെ തന്നെ കൃതികളാണ്. സംസ്കൃതം ഇംഗ്ലീഷ് മലയാളം ഭാഷകളിലായി 35 ലധികം പഠനഗ്രന്ഥങ്ങൾ ഡോക്ടർ ധർമരാജ് അടാട്ടിടിൻ്റെതായുണ്ട്. ബുദ്ധൻ മുതൽ മാർക്സ് വരെ, മാർക്സിസവും ഭഗവത്ഗീതയും ,ലോകായത ദർശനം , മതം ശാസ്ത്രം മാർക്സിസം തുടങ്ങിയവയാണ് ഡോ. ധർമ്മരാജിൻ്റെ പ്രധാന കൃതികൾ
ഭാരതീയ പൗരാണിക ദർശനത്തിലെ ഭൗതികതയാണ് ഇഷ്ട വിഷയം .

ആരും സഞ്ചരിക്കാത്ത ഈ വഴിയിൽ പഠനം നടത്തുന്നതിന് ഇദ്ദേഹത്തെ പ്രേരിപ്പിച്ച നിരവധി ഘടകങ്ങൾ ഉണ്ട്.തൃശൂർ സ്വദേശിയായ ഡോ. ധർമ്മരാജ് അടാട്ട് ,ആരംഭം മുതൽ തന്നെ കാലടി സംസ്കൃത സർവ്വകലാശാലയുടെ ഭാഗമായിരുന്നു.

ഒരേ സർവ്വകലാശാലയിൽ ലക്ചറർ ആയി ആരംഭിച്ച് വി സി പദവി വരെയെത്തിയ അപൂർവ്വ വ്യക്തിത്വം. പുരോഗമന കലാസാഹിത്യ സംഘത്തിൻ്റെ നേതൃനിരയിൽ പ്രവർത്തിച്ചിട്ടുള്ള ഡോ. ധർമ്മരാജ് കാലിക്കറ്റ് സർവ്വകലാശാല സെനറ്റ് അംഗം, ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഗവേണിംഗ് കൗൺസിൽ അംഗം, തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here