ശബരിമലയെ വീണ്ടും കലാപഭൂമിയാക്കാന്‍ സംഘപരിവാര്‍ നീക്കം

ശബരിമലയെ വീണ്ടും കലാപഭൂമിയാക്കാന്‍ സംഘപരിവാര്‍ നീക്കം. കൊവിഡിന്റെ പേരില്‍ ആചാരങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദിയാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

സര്‍ക്കാര്‍ അനുഭാവപൂര്‍വം പരിഗണിക്കുന്ന വിഷയങ്ങളില്‍ സമരം നടത്തി മേനി നടിക്കാന്‍ ആണ് ഹിന്ദു ഐക്യവേദിയുടെ ശ്രമം. സര്‍ക്കാരിന്റെ പരിഗണയില്‍ ഇരിക്കുന്ന വിഷയത്തില്‍ സമരം പ്രഖ്യാപിച്ച ഹിന്ദു ഐക്യവേദിക്കതിരെ ദേവസ്വം ബോര്‍ഡ് അഡ്വ. കെ അനന്തഗോപന്‍ രംഗത്തെത്തി.

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ നടന്ന സമരങ്ങള്‍ കൊണ്ട് പൊതു തിരഞ്ഞെടുപ്പിലും രാഷ്ട്രീയമായും തിരിച്ചടി നേരിട്ടിട്ടും സംഘപരിവാര്‍ പാഠം പഠിക്കുന്നില്ലെന്നതിന്റെ തെളിവാണ് ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് വല്‍സന്‍ തില്ലങ്കേരി കഴിഞ്ഞ ദിവസം നടത്തിയ സമരാഹ്വാനം .

കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഒഴിവാക്കണമെന്നതാണ് ഹിന്ദു ഐക്യവേദി ആവശ്യപ്പെടുന്നത്. പമ്പയില്‍ നിന്ന് പരമ്പരാഗത പാത വഴിയുള്ള മലകയറ്റം അടക്കമുള്ള ആചാരപരമായ വിഷയങ്ങളില്‍ ദേവസ്വം ബോര്‍ഡും ,സര്‍ക്കാരും അനുഭാവപൂര്‍ണ്ണമായ തീരുമാനത്തിലേക്ക് എത്താന്‍ പോകുകയാണ്.

കന്നി അയ്യപ്പന്‍മാര്‍ക്ക് ആചാരമായി ഏറെ പ്രധാനം ഉള്ള ശബരിപീഠം ,ശരം കുത്തി എന്നിവ വഴിയുള്ള യാത്രക്ക് പകരമായി സ്വാമി അയ്യപ്പന്‍ റോഡ് വഴിയാണ് ഇപ്പോള്‍ മലകയറ്റം അനുവദിച്ചിരിക്കുന്നത്. കോവിഡ് വന്ന് പോയവര്‍ക്ക് ആയാസ രഹിതമായ യാത്ര ഉറപ്പാക്കുന്നതിനാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഇത്തരം ഒരു തീരുമാനം എടുത്തത്.

എന്നാല്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെ രണ്ട് വര്‍ഷമായി അടഞ്ഞ് കിടന്ന ആശുപത്രിയുടെ അറ്റകുറ്റപണികള്‍ വേഗത്തില്‍ ചെയ്ത് തീര്‍ത്തു. പരമ്പരാഗത പാത തുറക്കുന്നതിന് മുന്നോടിയായി ദേവസ്വം ബോര്‍ഡ് ക്രമീകരണങ്ങള്‍ ആരംഭിച്ചത് മുന്‍കൂട്ടി കണ്ടാണ് തിടുക്കത്തില്‍ ഹിന്ദു ഐക്യവേദി ഡിസംബര്‍ 16ന് സമരം നടത്തും എന്ന് പ്രഖ്യാപിച്ചത്.

തങ്ങളുടെ ഇടപ്പെടലിന്റെ ഭാഗമായിട്ടാണ് നിയന്ത്രങ്ങള്‍ പിന്‍വലിച്ചതെന്ന് വരുത്തി തീര്‍ക്കാനാണ് വല്‍സന്‍ തില്ലങ്കേരി തിടുക്കപ്പെട്ട് സമരം പ്രഖ്യാപിച്ചത്. സര്‍ക്കാരിന്റെ പരിഗണയില്‍ ഇരിക്കുന്ന വിഷയത്തില്‍ സമരം പ്രഖ്യാപിച്ച ഹിന്ദു ഐക്യവേദിക്കതിരെ ദേവസ്വം ബോര്‍ഡ് അഡ്വ. കെ അനന്തഗോപന്‍ രംഗത്തെത്തി.

ഒമൈകോണ്‍ ഭീഷണി അടക്കം നിലനിള്‍ ക്കുന്ന സാഹചര്യത്തില്‍ ഘട്ടം ഘട്ടമായി മാത്രമേ തീര്‍ത്ഥാടനത്തിലും ഇളവ് അനുവദിക്കാന്‍ കഴിയു എന്നിരിക്കെ ശബരിമലയെ മുന്‍നിര്‍ത്തി സര്‍ക്കാരിനോട് രാഷ്ട്രീയ പോരിന് ഒരുങ്ങുകയാണ് സംഘ പരിവാരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News