എളുപ്പത്തിൽ ഉണ്ടാക്കാം ബ്രെഡ് ഹൽവ

എളുപ്പത്തിൽ ബ്രെഡ് ഹൽവ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. പല തരത്തിലുള്ള ഹൽവകൾ ഇന്ന് മാര്‍ക്കറ്റില്‍ സുലഭമാണ്. വളരെ കുറച്ച് ചേരുവകൾ കൊണ്ട് എളുപ്പം തയ്യാറാക്കാവുന്ന ഒന്നാണ് ബ്രെഡ് ഹൽവ. ഇനി എങ്ങനെയാണ് ഈ ഹൽവ തയ്യാറാക്കേണ്ടതെന്ന് നോക്കിയാലോ…

വേണ്ട ചേരുവകൾ…

ബ്രഡ് 10 സ്ലൈസ്
പഞ്ചസാര ആവശ്യത്തിന്
വെള്ളം അര കപ്പ്
ഏലയ്ക്ക പൊടി 5 എണ്ണം
നെയ്യ് ബ്രഡ് ടോസ്റ്റ് ചെയ്യാൻ

തയ്യാറാക്കുന്ന വിധം…

ആദ്യം പാനിൽ നെയ്യ് ഒഴിച്ച് ബ്രഡ് സ്ലൈസ് ഒരൊന്നായി രണ്ട് വശവും ബ്രൗൺ കളർ ആകുന്നത് വരെ ടോസ്റ്റ് ചെയ്തെടുക്കുക. പഞ്ചസാരയും വെള്ളവും ചേർത്തു തിളപ്പിക്കുക.

പഞ്ചസാര നന്നായി അലിഞ്ഞു കഴിയുമ്പോൾ ടോസ്റ്റ് ചെയ്ത ബ്രഡ് മുറിച്ചു ഇട്ട് കൊടുക്കുക. ശേഷം നന്നായി ഇളക്കി കൊടുക്കുക. വെള്ളം വറ്റി എണ്ണ തെളിഞ്ഞു പാത്രത്തിൽ നിന്നും വിട്ട് വന്ന് തുടങ്ങുമ്പോൾ ഏലയ്ക്ക പൊടി ചേർത്തു തീ അണയ്ക്കുക.

ശേഷം നെയ്യ് തടവിയ പാത്രത്തിലേക്ക് മാറ്റുക. തണുത്ത് സെറ്റായി കഴിഞ്ഞാൽ മുറിക്കുക. നട്സുകൾ ഉപയോ​ഗിച്ച് അലങ്കരിക്കാവുന്നതാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News