സാമ്പിള്‍ സര്‍വ്വേക്കെതിരെ എന്‍ എസ് എസ് ഹൈക്കോടതിയില്‍

മുന്നാക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ കണ്ടെത്തുന്നതിനായി നടത്തുന്ന സാമ്പിള്‍ സര്‍വ്വേക്കെതിരെ
എന്‍ എസ് എസ് ഹൈക്കോടതിയെ സമീപിച്ചു .

സാമ്പിള്‍ സര്‍വ്വെ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. ശേഖരിക്കുന്നത് ചെറിയ സാമ്പിള്‍ മാത്രമാണെന്നും ഇത് അപര്യാപ്തമാണ് എന്നുമാണ് ഹര്‍ജിയിലെ വാദം.

എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരാണ് കോടതിയെ സമീപിച്ചത്. നിലവില്‍ നടക്കുന്ന സര്‍വ്വെ അശാസ്ത്രീയമാണ് എന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.

സെന്‍സസ് മാതൃകയില്‍ വിവരശേഖരണം നടത്തണം. ഇതിനായി മുഴുവന്‍ മുന്നാക്കക്കാരുടെയും വീടുകളില്‍ നേരിട്ടെത്തി സര്‍വെ നടത്തമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഹര്‍ജി പിന്നീട് കോടതി പരിഗണിക്കും

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News