ആലപ്പുഴ എടത്വയിൽ കുറുവ സംഘം മോഡൽ നഗ്നനായി മോഷണശ്രമത്തിനിടയിൽ യുവാവ് പിടിയിൽ. തകഴി പഞ്ചായത്ത് എട്ടാം വാർഡിൽ ചെക്കിടിക്കാട് പതിനഞ്ചിൽ സോജൻ (36) ആണ് പിടിയിലായത്.
തിങ്കളാഴ്ച രാത്രി 9.30 – ഓടെ തലവടി മുരിക്കോലിമുട്ടിന് സമീപത്തെ വീട്ടിലാണ് മോഷണത്തിന് എത്തിയത്. ഈ വീട്ടിലെ പെൺകുട്ടിയുടെ മാല പറിക്കാൻ ശ്രമിക്കുന്നതിനിടെ വീട്ടുകാർ ബഹളം വെച്ചതിനെ തുടർന്ന് സോജൻ ഓടി രക്ഷപെട്ടു. മോഷണ ശ്രമം നടത്തുമ്പോൾ സോജൻ പൂർണ്ണ നഗ്നനായിരുന്നു.
പച്ച ജംഗ്‌ഷനിലെ ഓട്ടോ തൊഴിലാളിയായ സോജൻ തലവടി മുരിക്കാലുമുട്ട് പാലത്തിന് സമീപം ഓട്ടോ പാർക്ക് ചെയ്ത ശേഷം അഞ്ഞൂറ് മീറ്ററോളം നടന്ന് മറ്റൊരു വീടിന്റെ സമീപത്ത് മൊബൈൽ, തിരിച്ചറിയൽ കാർഡ് അടങ്ങുന്ന പേഴ്സ്, അടിവസ്ത്രം ഉൾപ്പെടെയുള്ള വസ്ത്രങ്ങൾ എന്നിവ പൊതിഞ്ഞ് വെച്ചിട്ടാണ് മോഷണശ്രമത്തിന് ഇറങ്ങിയത്.
ഇരുളിലൂടെ മറയുന്ന സോജനെ സമീപ സ്ഥലങ്ങളിൽ തിരക്കിയിട്ടും കണ്ടെത്താൻ കഴിഞ്ഞില്ല. അന്വക്ഷണത്തിനിടയിലാണ് തുണികെട്ടുകൾ കണ്ടെത്തിയത്. സ്ഥലവാസികൾ സോജന്റെ മൊബൈൽ ഫോണി നിന്ന് ഭാര്യയെ വിളിച്ചു.
ഫോൺ വഴിയിൽ നിന്ന് കണ്ടെത്തിയതാണെന്നും സ്ഥലം എവിടെയാണെന്നും അന്വഷിച്ചറിഞ്ഞു. പിന്നീട് തൊണ്ടി മുതൽ ഉൾപ്പെടെയുള്ള സാധനങ്ങൾ എടത്വാ പോലീസിന് കൈമാറി. ഇന്നലെ രാവിലെ പച്ച ജംഗ്ഷന് സമീപത്ത് വെച്ച് സോജനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
സമാന രീതിയിൽ ആറോളം മോഷണ കേസുകൾ സോജന്റെ പേരിൽ നിലവിലുണ്ട്. എടത്വാ സി.ഐ ആനന്ദബാബു, എസ്.ഐ പി.ശ്രീകുമാർ, സി.പി.ഒമാരായ രഞ്ജിത്ത്, വിഷ്ണു, സനീഷ് എന്നിവർ അന്വഷണത്തിന് നേതൃത്വം നൽകി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.