ഒരു മിനിറ്റിനുള്ളിൽ ‘വേദനയില്ലാ’ മരണം; സ്വിറ്റ്സർലൻഡിൽ ശവപ്പെട്ടിയാകൃതിയിൽ ആത്മഹത്യായന്ത്രം

ലോകത്തെ പല രാജ്യങ്ങളിലും ദയാവധം അനുവദനീയമാണ്. എന്നാൽ, സ്വിറ്റ്‌സർലൻഡിൽ അത് അനുവദനീയല്ല. പകരം ഒരാൾക്ക് സ്വയം വിഷം കുത്തിവച്ച് ആത്മഹത്യ ചെയ്യാം. എന്നാൽ പക്ഷേ, അതിനും ചില മാനദണ്ഡങ്ങൾ പാലിക്കണം.

മാരകമായ അസുഖം,സ്വാർത്ഥ ഉദ്ദേശങ്ങൾ ഇല്ലാതിരിക്കുക എന്നിവയാണ് അവയിൽ ചിലത്. വിദേശീയർക്കും ഇവിടെ വന്ന് വേണമെങ്കിൽ ആത്മഹത്യ ചെയ്യാം. ഇതിനെ ‘അസിസ്റ്റഡ് സൂയിസൈഡ്’ എന്ന് വിളിക്കുന്നു.

അതായത് മറ്റൊരാളുടെ സഹായത്തോടെ നടത്തുന്ന ആത്മഹത്യ. ഇതിനായി നിരവധി ഏജൻസികൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഇപ്പോൾ ഒരു മിനിറ്റിനുള്ളിൽ മരിക്കാൻ സഹായിക്കുന്ന ആത്മഹത്യാ യന്ത്രത്തിന് നിയമനാനുമതി നൽകാനിരിക്കയാണ് സ്വിറ്റ്‌സർലൻഡ്.

സാക്രോ എന്ന പേരിലുള്ള ആത്മഹത്യാ മെഷീനിനാണ് അനുമതി നൽകാനിരിക്കുന്നത്. ഉപകരണത്തിന് അകത്തുവച്ച് ഒരു മിനിറ്റിനുള്ളിൽ ‘വേദനയില്ലാ മരണം’ സംഭവിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ശരീരത്തിൽ ഓക്‌സിജന്റെയും കാർബൺ ഡയോക്‌സൈഡിന്റെയും അളവ് കുറഞ്ഞാകും മരണം.

യന്ത്രത്തിന് അകത്തു കയറിയാൽ ശരീരം തളർന്നവർക്കു പോലും ഇതു പ്രവർത്തിപ്പിക്കാനാകുമെന്ന് യുകെ മാധ്യമമായ ഇൻഡിപെന്റൻഡ് റിപ്പോർട്ടു ചെയ്യുന്നു. കണ്ണിമ ഉപയോഗിച്ചു യന്ത്രം പ്രവർത്തിപ്പിക്കാം എന്നാണ് നിർമാതാക്കളുടെ അവകാശവാദം.

മെഷിൻ ഉപഭോക്താവിന്റെ ഇഷ്ടത്തിന് അനുസരിച്ച് എവിടെയും വയ്ക്കാം. മരണം സംഭവിച്ചു കഴിഞ്ഞാൽ ശവപ്പെട്ടിയായും ഉപയോഗിക്കാനാകും. സന്നദ്ധ സംഘടനയായ എക്‌സിറ്റ് ഇന്റർനാഷണൽ ഡയറക്ടർ ഡോ ഫിലിപ്പ് നിഷ്‌കെയാണ് യന്ത്രം വികസിപ്പിച്ചത്. ഡോ. ഡെത്ത് എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. ശരീരത്തിലെ ഓക്‌സിജന്റെ അളവു കുറയ്ക്കാനായി നൈട്രജനാണ് ഉപയോഗിക്കുന്നത്. പരിഭ്രാന്ത്രി വേണ്ടെന്നും ശ്വാസം മുട്ടിയല്ല രോഗി മരിക്കുന്നതെന്നും നിഷ്‌കെ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here