ചർച്ചയ്ക്ക് തയ്യാറാവാതെ സമരം അവസാനിപ്പിക്കില്ല, കർഷക സമരം തുടരും; സംയുക്ത കിസാൻ മോർച്ച

കേന്ദ്ര സർക്കാരുമായി ചർച്ച നടത്താതെ കർഷക സമരം അവസാനിപ്പിക്കില്ലെന്ന് സംയുക്ത കിസാൻ മോർച്ച. കേന്ദ്രവുമായി നടത്തിയുടെ അടിസ്ഥാനത്തിലാണ് സംയുക്ത കിസാൻ മോർച്ചയുടെ ഈ തീരുമാനം. നാളെ രാവിലെ വീണ്ടും യോഗം ചേരുമെന്ന് കർഷക സംഘടന അറിയിച്ചു.

അതേസമയം, കേസുകൾ പിൻവലിക്കാം എന്നും നഷ്ടപരിഹാരം നൽകാം എന്നും കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ടെന്നും ഇത് കർഷകരുടെ വിജയമാണെന്നും ശേഷിക്കുന്ന ആവശ്യങ്ങളിൽ തീരുമാനം എടുക്കാൻ അഞ്ചംഗ സമിതിയെ ചർച്ചയ്ക്കായി ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും സംയുക്ത കിസാൻ മോർച്ച അറിയിച്ചു.

മിനിമം താങ്ങുവില നിർണയ കമ്മിറ്റിയിൽ കർഷക പങ്കാളിത്തം ഉണ്ടാകും എന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. വൈദ്യുതി ഭേദഗതി ബില്ലിൽ ചർച്ചയാകാം എന്നും കേന്ദ്ര സർക്കാർ അറിയിച്ചതായും സംഘടന അറിയിച്ചു.

എന്നാൽ ഈ കാര്യത്തിൽ കൂടുതൽ വ്യക്തത വേണമെന്നും കേന്ദ്ര സര്ക്കാര് രേഖാമൂലം ഉറപ്പ് നൽകിയതിനെ സ്വാഗതം ചെയ്യുന്നു വെന്നും കർഷക സംഘടനകൾ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here