പാര്‍ലമെന്റില്‍ നിന്ന് എംപിമാരെ സസ്‌പെന്‍ഡ് ചെയ്ത നടപടി; പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ പാര്‍ട്ടികള്‍

പാർലമെൻ്റിൽ നിന്ന് എംപിമാരെ സസ്പെൻഡ് ചെയ്ത നടപടിക്ക് എതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ പാർട്ടികൾ. മാപ്പ് പറയില്ലെന്നും പ്രതിപക്ഷത്തെ കുറിച്ച് ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ സൃഷ്ടിക്കാൻ ആണ് കേന്ദ്ര സർക്കാരിൻറെ നീക്കം എന്നും പ്രതിപക്ഷ എംപിമാർ പറഞ്ഞു. സസ്പെൻഡ് ചെയ്യപ്പെട്ട  ജനപ്രതിനിധികൾക്ക് ഒപ്പം മറ്റ് പ്രതിപക്ഷ എംപിമാരും ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധിക്കും.

പാർലമെൻ്ററി ജനാധിപത്യത്തിൻ്റെ സർവ സീമകളും ലംഘിച്ചുകൊണ്ട് ആണ് കേന്ദ്ര സർക്കാര് ശീതകാല സമ്മേളനം മുന്നോട്ട് കൊണ്ട് പോകുന്നത്. കാരണം പോലും വ്യക്തമാക്കാതെ ആണ് എംപിമാരെ സസ്പെൻഡ് ചെയ്തത്.

ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും ഇതിനെതിരെ രാജ്യ സഭയിലെ മുഴുവൻ പ്രതിപക്ഷ എംപിമാരും സസ്പെൻഡ് ചെയ്യപ്പെട്ട ജനപ്രതിനിധികൾക്ക് ഒപ്പം ഗാന്ധി പ്രതിമയ്ക്ക് മുൻപിൽ ധർണ നടത്തും. വരും ദിവസങ്ങളിൽ പ്രതിഷേധത്തിൻ്റെ ഭാഗമാകാൻ ലോക്സഭാ എംപിമാരോടും അഭ്യർത്ഥിച്ചിട്ടുണ്ട് എന്നും രാജ്യസഭാ പ്രതിപക്ഷ കക്ഷി നേതാവ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു.

പ്രതിപക്ഷത്തെ അപമാനിക്കുന്ന കേന്ദ്ര സർക്കാരിൻ്റെ നടപടിയുമായി സന്ധി ചെയ്യാൻ കഴിയില്ലെന്ന് രാജ്യസഭാ സിപിഐഎം കക്ഷി നേതാവ് എളമരം കരീം എംപി പറഞ്ഞു.

ജനാധിപത്യത്തെ കൊലപ്പെടുത്താൻ ഉള്ള രാഷ്ട്രീയ നീക്കമാണ് നടക്കുന്നത് എന്നും കർഷക സമരത്തിന് മുൻപിൽ മുട്ട് മടക്കിയ പോലെ എംപിമാരുടെ പ്രതിഷേധത്തിന് മുൻപിലും കേന്ദ്ര സർക്കാരിന് മുട്ട് മടക്കേണ്ടി വരുമെന്ന് ബിനോയ് വിശ്വം എംപി പറഞ്ഞു.

മാപ്പ് പറയാൻ തയ്യാറല്ല എന്ന് വ്യക്തമാക്കിയ പ്രതിപക്ഷം കൂടുതൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ജനങ്ങൾക്ക് ഇടയിൽ പ്രതിപക്ഷത്തെ അപമാനിക്കാനുള്ള കേന്ദ്ര സർക്കാരിൻ്റെ ശ്രമം ജനങ്ങൾക്ക് മുൻപിൽ തുറന്നു കാട്ടുമെന്നും പ്രതിപക്ഷ പാർട്ടി നേതാക്കൾ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News