
ഓട്ടിസം രോഗം ബാധിച്ച പതിനഞ്ച്കാരനെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഏഴ് വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും തിരുവനന്തപുരം അതിവേഗ സെപഷ്യൽ കോടതി ശിക്ഷിച്ചു.
നെയ്യാറ്റിൻകര കുന്നത്തുകാൽ സ്വദേശി രാജനെയാണ് ജഡ്ജി ആർ. ജയകൃഷ്ണൻ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ ശിക്ഷ അനുഭവിക്കണം.
2016 ഫെബ്രുവരിയി 27നാണ് കേസിനാസ്പദമായ നടന്നത്. അസുഖ ബാധിതനായ കുട്ടി മൂത്രം ഒഴിക്കാൻ ബാത്ത് റൂമിൽ കയറിയപ്പോൾ പ്രതി പിന്നാലെ പോയി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹനാണ് ഹാജരായത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here