കോമഡി തില്ലാനയ്ക്ക് പ്രേം നസീർ പുരസ്ക്കാരം

കൈരളി ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ഹാസ്യപരിപാടിയായ കോമഡി തില്ലാന മികച്ച എന്റർടൈൻമെന്റ് പ്രോഗ്രാം വിഭാഗത്തിൽ പ്രേം നസീർ അവാർഡിന് അർഹമായി.

സുബി സുരേഷും രാജേഷ് പറവൂരും മുഖ്യ വേഷത്തിലെത്തുന്ന ഈ പരിപാടിയുടെ പ്രൊഡ്യൂസർ ഹണിയാണ്. തിങ്കൾ മുതൽ വെള്ളിവരെ രാത്രി 7 മണിയ്ക്കാണ് കൈരളി ടിവിയിൽ കോമഡി തില്ലാന സംപ്രേഷണം ചെയ്യുന്നത്.

രാഷ്ട്രീയ,സാമൂഹ്യ,കലാരംഗങ്ങളിലെ സമകാലിക സംഭവങ്ങളെ ആക്ഷേപ വിമര്‍ശനത്തിലൂടെ പ്രേക്ഷകരിലെത്തിക്കുന്ന മുഴുനീള ഹാസ്യപരിപാടിയാണ് കോമഡി തില്ലാന.

തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ ജൂറി ചെയർമാനും സംവിധായകനുമായ  ബാലുകിരിയത്ത്, ചലച്ചിത്ര നിരൂപകനും ,മാധ്യമ പ്രവർത്തകനുമായ ടി.പി. ശാസ്തമംഗലം, സാഹിത്യ പ്രതിഭ സുലേഖ കുറുപ്പ് എന്നിവരാണ് അവാർഡ് പ്രഖ്യാപിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel