റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്തല്‍ ലളിതവും സുതാര്യവുമാക്കി; മന്ത്രി ജി.ആര്‍ അനില്‍

റേഷൻ കാർഡിലെ തെറ്റുകൾ തിരുത്തുവാനുള്ള നടപടി ലളിതവും സുതാര്യവുമാക്കിയതായി ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി അഡ്വ.ജി.ആർ അനിൽ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒന്നായ വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായ സുഭിക്ഷ ഹോട്ടൽ ശബരിമല തീർത്ഥാടകർക്കായി പെരുനാട്-മഠത്തുംമൂഴിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം.

റേഷൻ കാർഡുകളുടെ ശുദ്ധീകരണ പ്രവർത്തനങ്ങൾ നിലവിൽ ലളിതമായും സുതാര്യമായും നടന്നുവരുന്നു. റേഷൻ കാർഡുകളിൽ പല വിധത്തിലുണ്ടായിരുന്ന തെറ്റുകൾ തിരുത്താനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്.

റേഷൻ വാങ്ങുന്ന കടകളിൽ തന്നെ പരാതികൾ സ്വീകരിക്കാൻ ഈ മാസം 15 വരെ നിർദേശങ്ങളും പരാതികളും സ്വീകരിക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. റേഷൻ സംവിധാനം നവീകരിച്ച് കുറ്റമറ്റമാക്കാനുള്ള നടപടികളാണു സംസ്ഥാന സർക്കാർ നടപ്പാക്കിവരുന്നത്.

ജനങ്ങൾക്കു സഹായകരമായി മാർക്കറ്റിൽ ഇടപെടാൻ സിവിൽ സപ്ലൈസ് വകുപ്പ് കൂടുതൽ കേന്ദ്രങ്ങളിലേക്ക് സപ്ലൈക്കോ ഔട്ട്‌ലെറ്റ് സാധനങ്ങൾ മൊബൈൽ വാഹനങ്ങൾ മുഖേന ന്യായമായ വിലയ്ക്കു വിപണനം ചെയ്യാൻ കൂടുതൽ പ്രവർത്തനം നടപ്പാക്കിവരുന്നു.

കൊവിഡ് കാലത്ത് സംസ്ഥാന സർക്കാർ ആവിഷ്‌ക്കരിച്ച ജനകീയ ഹോട്ടലിനു ദേശീയ തലത്തിൽ തന്നെ അംഗീകാരം ലഭിച്ചു. ഇന്ത്യയിലെ ഭക്ഷ്യ വിതരണ മന്ത്രിമാരുടെ യോഗത്തിൽ കേന്ദ്ര ഭക്ഷ്യ മന്ത്രി പീയൂഷ് ഗോയൽ പ്രത്യേകമായി പ്രകീർത്തിക്കുകയുണ്ടായി.

പാവപ്പെട്ടവർക്ക് സഹായകരമായ ജനകീയ ഹോട്ടൽ, സുഭിക്ഷ ഹോട്ടൽ വ്യാപകമാക്കാൻ ലക്ഷ്യമിടുന്നുണ്ട്. സിവിൽ സപ്ലൈസ് വകുപ്പ് എല്ലാ നിയോജക മണ്ഡലങ്ങളിലും ഇത്തരത്തിൽ കുറഞ്ഞത് ഒരു കേന്ദ്രമെങ്കിലും തുറക്കാൻ ലക്ഷ്യമിടുന്നതായും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News