ഭക്ഷ്യമന്ത്രി ജി ആര്‍ അനിലിന്റെ ഫയല്‍ അദാലത്ത് പത്തനംതിട്ടയില്‍ പൂര്‍ത്തിയായി

ഭക്ഷ്യമന്ത്രി ജി ആര്‍ അനിലിന്റെ ഫയല്‍ അദാലത്ത് പത്തനംതിട്ടയില്‍ പൂര്‍ത്തിയായി. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ 700 ഓളം റേഷന്‍കടകളുടെ ലൈസന്‍സുകള്‍ പല കാരണങ്ങളാല്‍ സസ്‌പെന്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് എല്ലാ ജില്ലകളിലും ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി നേരിട്ട് പങ്കെടുത്ത് അദാലത്തുകള്‍ സംഘടിപ്പിച്ചുവരികയാണ്.

കോട്ടയം, എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളില്‍ അദാലത്തുകള്‍ പൂര്‍ത്തിയാക്കിയിരുന്നു. ഇന്ന് പത്തനംതിട്ട ജില്ലയില്‍ ജില്ലാ സപ്ലൈ ഓഫീസില്‍ വച്ച് സംഘടിപ്പിച്ച അദാലത്തില്‍ ഒമ്പത് സസ്‌പെന്റ് ചെയ്യപ്പെട്ട കടകളുടെ ലൈസന്‍സ് പുന:സ്ഥാപിച്ച് നല്‍കി.

പത്ത് ലൈസന്‍സികള്‍ക്ക് ആവശ്യമായ രേഖകള്‍ ഹാജരാക്കാന്‍ സമയം അനുവദിച്ചു. ഒമ്പത് ലൈസന്‍സുകള്‍ റദ്ദു ചെയ്തു. മറ്റു ജില്ലകളില്‍ വരും ദിവസങ്ങളില്‍ അദാലത്ത് തുടരുന്നതാണ്.

സിവില്‍ സപ്ലൈസ് ഡയറക്ടര്‍ ശ്രീ.ഡി.സജിത് ബാബു, പത്തനംതിട്ട ജില്ലാ സപ്ലൈ ഓഫീസര്‍ ശ്രീ.മോഹന്‍ കുമാര്‍, വകുപ്പിലെ മറ്റു ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News