നടി അർച്ചനാ സുശീലൻ വിവാഹിതയായി

സീരിയൽ താരം  അർച്ചനാ സുശീലൻ വിവാഹിതയായി. പ്രവീൺ നായരാണ് വരൻ. അമേരിക്കയിൽ വെച്ചായിരുന്നു വിവാഹം. അർച്ചനയുടെ രണ്ടാം വിവാഹമാണിത്.

ഇൻ‌സ്റ്റ​ഗ്രാം പോസ്റ്റിലാണ് താരം വിവാഹ വാർത്തയും ചിത്രവും വെളിപ്പെടുത്തിയിരിക്കുന്നത്. ഇരുവരും പരസ്പരം മാലയണിയിക്കുന്ന വീഡിയോ അർച്ചന ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ജീവിതത്തിൽ കൂട്ടായി പ്രവീണിനെ ലഭിച്ചതിൽ ഭാ​ഗ്യവതിയാണെന്നും തനിക്ക് സന്തോഷവും സ്നേഹവും നൽകുന്നതിന് പ്രവീണിന് നന്ദി എന്നും അർച്ചന ഇൻസ്റ്റ​ഗ്രാം ചിത്രങ്ങൾക്കൊപ്പം കുറിച്ചിട്ടുണ്ട്.

സീരിയലിലെ വില്ലത്തി വേഷങ്ങളിലൂടെയാണ് അർച്ചന കുടുംബപ്രേക്ഷകരിലേക്കെത്തുന്നത്. നിറയെ പൂക്കളുള്ള ലെഹം​​ഗ അണിഞ്ഞുള്ള വിവാഹ ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് വധൂവരൻമാർക്ക് ആശംസ അറിയിച്ച് എത്തിയിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News