പെരുമ്പാവൂരില്‍ പൊലീസുദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ബി ജെ പി സംസ്ഥാന സെക്രട്ടറിയുടെ മകന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍

പെരുമ്പാവൂരില്‍ പൊലീസുദ്യോഗസ്ഥരെ ആക്രമിക്കുകയും, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്ത കേസില്‍ ബി ജെ പി സംസ്ഥാന സെക്രട്ടറിയുടെ മകന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍.

ബിജെപി സംസ്ഥാന സെക്രട്ടറി രേണു സുരേഷിന്റ മകന്‍ അക്ഷയ് സുരേഷ് , വടക്കേക്കരപ്പറമ്പില്‍ അനില്‍കുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ പെരുമ്പാവൂര്‍ ഭജനമഠം റോഡിലായിരുന്നു സംഭവം.

സംഘം ചേര്‍ന്ന് മാര്‍ഗ്ഗതടസമുണ്ടാക്കി പരസ്പരം സംഘര്‍ഷം സൃഷ്ടിച്ച ഇവരോട് പിരിഞ്ഞ് പോലീസ് ആവശ്യപ്പെട്ടു. എന്നാല്‍ പോലീസിനെയും സംഘം ആക്രമിക്കുകയായിരുന്നു.

പ്രതികളുടെ ആക്രമണത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെയുളള ഉദ്യോഗസ്ഥര്‍ക്ക് പരിക്ക് പറ്റി. തുടര്‍ന്ന് സാഹസികമായി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News