ADVERTISEMENT
കൊല്ലം ബി.എസ്.എൻ.എൽ. എംപ്ലോയീസ് യൂണിയൻ 2022 ജനുവരി 21, 22 തീയതികളിൽ കൊല്ലം സോപാനം ആഡിറ്റോറിയത്തിൽ വെച്ചു നടത്താൻ പോകുന്ന പത്താമത് സംസ്ഥാന സമ്മേളനത്തിൻ്റെ സ്വാഗത സംഘം രൂപീകരണ യോഗം കൊല്ലം ചിന്നക്കടയിലുള്ള കെ.ജി. ബോസ് സെൻ്ററിൽ മുൻ എം.പി. പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ബി.എസ്.എൻ.എൽ. അത്യന്തം പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് സംസ്ഥാന സമ്മേളനം ചേരുന്ന തെന്നും കർഷക സമര വിജയം സമരോർജ്ജമായി കണക്കിലെടുത്ത് ജനങ്ങളെ അണി നിരത്തി ബി.എസ്.എൻ.എൽ. എന്ന പൊതു സ്വത്തിനെ സംരക്ഷിക്കണമെന്നു അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
ബി.എസ്.എൻ.എൽ.ഇ.യു . സംസ്ഥാന പ്രസിഡൻ്റ് പി. മനോഹരൻ അധ്യക്ഷനായി. ബി.എസ്.എൻ.എൽ.ഇ.യു. സംസ്ഥാന സെക്രട്ടറി സി. സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു . സി.ഐ.ടി.യു. കൊല്ലം ഏരിയ സെക്രട്ടറി ജി. ആനന്ദ്, എൻ.എഫ്.പി.എ. സംസ്ഥാന പ്രസിഡൻ്റ് മാത്യുസ് മാത്യുസ് , എൻ.എഫ്.പി.ഇ. എൽ.സി.സി. കൺവീനർ ആർ.വി. ശ്രീകാന്ത് , എ.ഐ.ബി.ഡി.പി.എ. ജില്ലാ പ്രസിഡൻറ് കെ. സുകുമാരൻ നായർ, സെൻട്രൽ ഗവ: എംപ്ലോയീസ് കോൺഫെഡറേഷൻ ജില്ലാ സെക്രട്ടറി അരുൺ കൃഷ്ണ , ജയൻ ഇടയ്ക്കാട് ( ദേശാഭിമാനി ) , എ.എം. രാജു ( കെ.എം.സി.സി.യു. ) , ബി.എസ്.എൻ.എൽ.ഇ.യു. അഖി. അസി. സെക്രട്ടറി എം. വിജയകുമാർ , എൻ.സി. പിള്ള ( എ . ഐ. പി. ആർ.. പി. എ. ) , ജീവൻ ( കെ. എം. എസ്. ആർ. എ. ) സുരേഷ് ( എൽ.ഐ.സി.ഇ.യു. ) , സാബു ( കെ.എസ്.ഇ.ബി. എംപ്ലോയീസ് അസോസിയേഷൻ ) ഷാഹിർ ( എൻ.ജി.ഓ. യൂണിയൻ ജില്ലാ സെക്രട്ടറി ) എന്നിവർ സംസാരിച്ചു. സ്വാഗത സംഘം രൂപീകരണാവതരണം ബി.എസ്.എൻ.എൽ.ഇ.യു. ജില്ലാ സെക്രട്ടറി ഡി. അഭിലാഷ് നടത്തി. ബി.എസ്..എൻ.എൽ.ഇ.യു. ജില്ലാ പ്രസിഡൻ്റ് ആർ. മഹേശൻ നന്ദി പറഞ്ഞു.
മുഖ്യ രക്ഷാധികാരികൾ , രക്ഷാധികാരികൾ, ചെയർമാൻ , കൺവീനർമാർ എന്നിവരടങ്ങുന്ന വിപുലമായ സ്വാഗത സംഘ കമ്മിറ്റിയേയും തെരഞ്ഞെടുത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.