ശ്രദ്ധേയമായി മന്ത്രി ജി ആര്‍ അനിലിന്റെ പ്രതിമാസ ഫോണ്‍ ഇന്‍ പരിപാടി

ഭക്ഷ്യമന്ത്രി ജി ആര്‍ അനിലിന്റെ പ്രതിമാസ ഫോണ്‍ ഇന്‍ പരിപാടി ശ്രദ്ധേയമാകുന്നു. ഇതിനകം പരിഹരിച്ചത് 200 ഓളം പരാതികളാണ്. അര്‍ഹതയുണ്ടായിട്ടും, ഗുരുതര രോഗം ബാധിച്ചവര്‍ക്ക് ചികിത്സാ ആവശ്യത്തിനും മറ്റും മുന്‍ഗണന കാര്‍ഡിന് അപേക്ഷ നല്‍കി കാത്തിരുന്ന 20 ലധികം പേര്‍ക്ക് ഫോണ്‍ ഇന്‍ പരിപാടി വഴി കാര്‍ഡുകള്‍ അനുവദിച്ചു.

ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം തുടര്‍ച്ചയായി ആദ്യ അഞ്ചു ദിവസങ്ങളില്‍ ഭക്ഷ്യമന്ത്രി പൊതുജനങ്ങളോട് സംവദിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് എല്ലാ മാസവും പൊതുജനങ്ങളുടെ പരാതികളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കുന്നതിനായി മാസത്തിലെ ആദ്യ വെള്ളിയാഴ്ച ഒരു മണിക്കൂര്‍ ഫോണ്‍ ഇന്‍ പരിപാടിക്കായി മാറ്റി വയ്ക്കാന്‍ തീരുമാനിച്ചത്.

അര്‍ഹതയുണ്ടായിട്ടും, ഗുരുതര രോഗം ബാധിച്ചവര്‍ക്ക് ചികിത്സാ ആവശ്യത്തിനും മറ്റും മുന്‍ഗണന കാര്‍ഡിന് അപേക്ഷ നല്‍കി കാത്തിരുന്ന 20 ലധികം പേര്‍ക്ക് ഫോണ്‍ ഇന്‍ പരിപാടി വഴി ഇതിനകം മഞ്ഞ / പിങ്ക് റേഷന്‍ കാര്‍ഡുകള്‍ അനുവദിച്ചു. റേഷന്‍ കടകളെ കുറിച്ചുള്ള പരാതിയിലും, ഭക്ഷ്യ ധാന്യങ്ങളെ കുറിച്ചുള്ള പരാതിയിലും വേഗതയില്‍ പരിഹാരം.

വകുപ്പിലെ പൊതുവിതരണ വകുപ്പ് ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും ഫോണ്‍ ഇന്‍ പരിപാടിയില്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു. ഭക്ഷ്യ മന്ത്രിയുടെ ഓഫീസില്‍ പരാതി പരിഹാര മേല്‍ നോട്ടത്തിനായി പ്രത്യേക ടീമും പ്രവര്‍ത്തിക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News