സംസ്ഥാനത്തെ തദ്ദേശ വാർഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന്

സംസ്ഥാനത്തെ തദ്ദേശ വാർഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന്. വോട്ടെണ്ണൽ ഇന്ന് രാവിലെ 10 മണിക്ക് ആരംഭിക്കും.32 വാർഡുകളിലായി ആകെ 2,82,645 വോട്ടർമാരാണ് ഉണ്ടായിരുന്നത്.

വോട്ടെണ്ണൽ ഇന്ന് രാവിലെ 10 ന് വിവിധ കേന്ദ്രങ്ങളിൽ നടക്കും. ഇന്നലെ നടന്ന വോട്ടെടുപ്പിൽ 32 വാർഡുകളിലായി 76.06 ശതമാനം പോളിങ് രേഖപ്പെടുത്തി. ഏറ്റവും അധികം പോളിങ് നടന്നത്  പാലക്കാട് ജില്ലയിലെ എരുത്തേമ്പതി  പഞ്ചായത്തിലെ മൂങ്കിൽമട വാർഡിലാണ്.

94 .73 ശതമാനം.ഏറ്റവും കുറവ് തിരുവനന്തപുരം കോർപറേഷനിലെ വേട്ടക്കാട് ഡിവിഷനിൽ 57.65 ശതമാനവും. തെരഞ്ഞെടുപ്പ് ഫലം പല വാർഡുകളിലും  ഭരണ മാറ്റത്തിന് വഴിയൊരുക്കും.

ആലപ്പുഴ, പാലക്കാട്, കോഴിക്കോട് ജില്ലാ പഞ്ചായത്തുകളിലെ മൂന്നും തിരുവനന്തപുരം, കൊച്ചി മുനിസിപ്പൽ കോർപ്പഷനുകളിലെ രണ്ടും വിവിധ ബ്ലോക്ക് പഞ്ചായത്തുകളിലെ നാലും മുനിസിപ്പൽ കൗൺസിലുകളിലെ മൂന്നും ഗ്രാമപഞ്ചായത്തുകളിലെ ഇരുപതും വാർഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News