ഭര്‍ത്താവിന്റെ അഴുകിയ മൃതദേഹത്തിന് കാവലിരുന്ന് ഭാര്യ; ആലപ്പുഴയിലെ സ്റ്റാലിന്റെ മരണത്തില്‍ ദുരൂഹത

വയോധികനെ വീടിനുളളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുതുകുളം തെക്ക് ലൗ ഡേയില്‍ സ്റ്റാലിനെ(84)യാണ് ചൊവ്വാഴ്ച വൈകീട്ട് മരിച്ച നിലയില്‍ കണ്ടത്.

കട്ടിലിനോടു ചേര്‍ന്ന് താഴെ കമഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. അഴുകി തുടങ്ങിയ മൃതദേഹത്തിനു രണ്ടു ദിവസത്തോളം പഴക്കമുണ്ട്. കട്ടിലില്‍ ഭാര്യ ത്രേസ്യാമ കാവലായി ഇരിപ്പുണ്ടായിരുന്നു. ഇവരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. ഇവര്‍ക്കും എണ്‍പതു വയസോളം പ്രായമുണ്ട്.

മൃതദേഹത്തിന്റെ തലയുടെ ഭാഗത്തു ചുറ്റിലും രക്തം ഉണങ്ങി കിടപ്പുണ്ട്. ചൂളത്തെരുവ് കൊച്ചുമുറി പുതുവല്‍ കുടുംബാംഗമാണ് സ്റ്റാലിന്‍. മൂത്ത മകന്‍ അജിയുടെ വീടായ ലൗ ഡേയിലാണ് രണ്ടു വര്‍ത്തിലേറെയായി താമസിച്ചു വന്നിരുന്നത്.

മുറി പോലീസ് സീല്‍ ചെയ്തു. ബുധനാഴ്ച വിരലടയാള-ഫോറന്‍സിക് വിദഗ്ധരെത്തി തെളിവുകള്‍ ശേഖരിക്കും. ഇതിനുശേഷം മാത്രമേ മൃതദേഹ പരിശോധന നടത്തുകയുളളൂ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News