ഒമൈക്രോൺ വ്യാപനത്തിന്റെ സാഹചര്യത്തിൽ കൂടുതൽ രാജ്യങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി ഇന്ത്യ

വിദേശ രാജ്യങ്ങളിലെ ഒമൈക്രോൺ വ്യാപനത്തിന്റെ സാഹചര്യത്തിൽ കൂടുതൽ രാജ്യങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി ഇന്ത്യ. റിസ്ക് രാജ്യങ്ങളുടെ പട്ടികയിലേക്ക് ഖാന, താൻസാനിയ എന്നീ രാജ്യങ്ങളെ ഇന്ത്യ പുതുതായി ഉൾപ്പെടുത്തി.

ബംഗ്ലാദേശിനെ റിസ്ക് പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ റിസ്ക് പട്ടികയിൽ ഉള്ള രാജ്യങ്ങളുടെ എണ്ണം 13 ആയി. അതേസമയം രാജ്യത്തെ ആദ്യ ഓമൈക്രോൺ കേസ് സ്ഥിരീകരിച്ചവരിൽ ഒരാളായാ ബാംഗ്ലൂരിലെ ഡോക്ടർക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു.

നേരത്തെ ഒമൈക്രോൺ ബാധ സ്ഥിരീകരിച്ചിരുന്നെങ്കിലും രോഗമുക്തി നേടിയിരുന്നു. തുടർന്നുള്ള പരിശോധനയിലാണ് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചത്. വ്യക്തിക്ക് നിലവിൽ രോഗലക്ഷണങ്ങൾ ഒന്നുമില്ലെന്ന് ആരോഗ്യ വിദഗ്‌ദ്ധർ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News