കർഷക സമരം തുടരുന്ന കാര്യത്തിൽ തീരുമാനം ഇന്ന്

കർഷക സമരം തുടരുന്ന കാര്യത്തിൽ തീരുമാനം ഇന്ന്. സിംഘു അതിർത്തിയിൽ ചേരുന്ന സംയുക്ത കിസാൻ മോർച്ച ജനറൽ ബോഡി യോഗമാണ് ഭാവി നീക്കങ്ങൾ പ്രഖ്യാപിക്കുക.

കർഷകർ മുന്നോട്ട് വെച്ച എല്ലാ ആവശ്യങ്ങളും അനുഭാവപൂർവ്വം പരിഗണിക്കാം എന്ന് കേന്ദ്ര സര്‍ക്കാര്‍ കർഷക സംഘടനകൾക്ക് രേഖാമൂലം ഉറപ്പ് നൽകിയിരുന്നു.

എന്നാല്‍ കർഷകരുമായി ചർച്ചയ്ക്ക് ഇത് വരെയും കേന്ദ്ര സര്‍ക്കാര്‍ സമയം നൽകിയിട്ടില്ല. സര്‍ക്കാര്‍ ചർച്ചയ്ക്ക് തയ്യാറാകാതെ സമരം അവസാനിപ്പിക്കില്ല എന്ന് സംയുക്ത കിസാൻ മോർച്ച ഇന്നലെ അറിയിച്ചിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിൽ സർക്കാരുമായി ചർച്ചയ്ക്ക് വേണ്ടി രൂപീകരിച്ച സമിതിയും ഇന്ന് യോഗം ചേരും.

കർഷകർ മുന്നോട്ട് വെച്ച ആവശ്യങ്ങൾ കേന്ദ്ര സര്ക്കാര് അംഗീകരിക്കാൻ തയ്യാറായ സാഹചര്യത്തിൽ ദില്ലി അതിർത്തിയിൽ നിന്ന് സമര കേന്ദ്രങ്ങൾ മാറ്റുന്ന കാര്യവും ഇന്ന് ചേരുന്ന സംയുക്ത കിസാൻ മോർച്ച ചർച്ച ചെയ്യും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here