വൈപ്പിന്‍ ഫോക്ലോര്‍ ഫെസ്റ്റ്: നവോത്ഥാന ഗ്രാഫിറ്റി ചിത്രരചനയ്ക്ക് തുടക്കം

വൈപ്പിന്‍ ഫോക്ലോര്‍ ഫെസ്റ്റിനോടനുബന്ധിച്ച് നടക്കുന്ന നവോത്ഥാന ഗ്രാഫിറ്റി ചിത്രരചനയ്ക്ക് തുടക്കമായി. കേരള നവോത്ഥാനം വൈപ്പിന്‍കരയുടെ സംഭാവന എന്ന വിഷയത്തിലുള്ള ചിത്രരചന മുന്‍ സാംസ്‌കാകാരിക വിദ്യഭ്യാസ വകുപ്പ് മന്ത്രി എം എ ബേബി ഉദ്ഘാടനം ചെയ്തു.

കൊച്ചി ബിനാലെയും വൈപ്പിന്‍ ഫോക്ലോര്‍ ഫെസ്റ്റും ചേര്‍ന്ന് വലിയൊരു കലാമേളയായി മാറുമെന്ന് എം എ ബേബി പറഞ്ഞു. കൊവിഡ് കാലത്തെ വിരസതയില്‍ നിന്ന് കലാസ്വാദനത്തിന്റെ ആഹ്ലാദത്തിലേക്ക് ജനങ്ങളെ നയിക്കാനൊരുങ്ങുകയാണ് ഫോക്ലോര്‍ ഫെസ്റ്റിലൂടെ കൊച്ചിയിലെ വൈപ്പിന്‍ എന്ന ഗ്രാമം.

രണ്ടു വര്‍ഷത്തിനിടെ ജില്ലയില്‍ നടക്കുന്ന ഏറ്റവും വലിയ കലാമേള കൂടിയാവും വൈപ്പിന്‍ ഫോക്ലോര്‍ ഫെസ്റ്റ്. ഈ മാസം 28 മുതല്‍ 31 വരെയാണ് ഫെസ്റ്റ് നടക്കുന്നതെങ്കിലും അതിനു മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇതിനോടകംതന്നെ തുടക്കമായി. വൈപ്പിന്‍ ഫോക്ലോര്‍ ഫെസ്റ്റിനോട് അനുബന്ധിച്ചുള്ള നവോത്ഥാന ഗ്രാഫിറ്റി ചിത്രരചന മുന്‍മന്ത്രി എം എ ബേബി ഉദ്ഘാടനം ചെയ്തു.

കേരള നവോത്ഥാനം വൈപ്പിന്‍കരയുടെ സംഭാവന എന്ന വിഷയത്തിലാണ് ചിത്രരചന നടക്കുന്നത്. സഹോദരന്‍ അയ്യപ്പന്‍, പി കെ ബാലകൃഷ്ണന്‍, ദാക്ഷായണി വേലായുധന്‍ തുടങ്ങിയ നവോത്ഥാന നായകരുടെ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തി വൈപ്പിന്‍മുതല്‍ മുനമ്പം വരെയാണ് ചിത്രങ്ങള്‍ വരയ്ക്കുന്നത്. മനു മോഹന്‍, ബിന്ദു അനിരുദ്ധന്‍, ജബിന്‍ ഔസേപ്പ്, ആദിത്ത് ദയാനന്ദന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രചന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News